Currency

ഖത്തറില്‍ വ്യാപാര, വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം

സ്വന്തം ലേഖകന്‍Sunday, March 29, 2020 10:32 am
office-time

ദോഹ: കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഖത്തറിലെ വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി. വ്യവസായ വാണിജ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതനുസരിച്ച് താഴെ പറയുന്ന സ്ഥാപനങ്ങളല്ലാത്തവയെല്ലാം രാവിലെ ആറ് മുതല്‍ വൈകിട്ട് ഏഴ് മണി വരെ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

ഫാര്‍മസികള്‍

വ്യവസായ ശാലകള്‍

റസ്റ്റോറന്റുകളും ഭക്ഷ്യവിതരണ സ്ഥാപനങ്ങളും കമ്പനികളും

പെട്രോള്‍ പമ്പുകള്‍

ഇ-കൊമേഴ്‌സ് കമ്പനികള്‍

ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികള്‍


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x