Currency

ഖത്തറില്‍ ഡ്രൈവിങ് ടെസ്റ്റുകളും പരിശീലനവും നിര്‍ത്തിവെക്കും

സ്വന്തം ലേഖകന്‍Saturday, March 21, 2020 12:17 pm
driving-test
Nominations-2020

ദോഹ: കോവിഡ് നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഖത്തറില്‍ ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് കീഴില്‍ നടത്തി വരുന്ന ഡ്രൈവിങ് പരിശീലനവും അനുബന്ധ ക്ലാസുകളും ഡ്രൈവിങ് ടെസ്റ്റുകളും നിര്‍ത്തിവെക്കാന്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. ഞായറാഴ്ച്ച മുതല്‍ അടുത്ത അറിയിപ്പുണ്ടാകുന്നത് വരെയാണ് ഉത്തരവ്.

ഇതോടെ രാജ്യത്തെ ഡ്രൈവിങ് സ്‌കൂളുകളെല്ലാം ഞായറാഴ്ച്ച മുതല്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെക്കും. നിലവില്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നവരും അപേക്ഷ നല്‍കി ടെസ്റ്റിനായി കാത്തിരിക്കുന്നവരും ഓണ്‍ലൈന്‍ ആപ്പിലൂടെ പഠനം തുടരാനും ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു.

സ്മാര്‍ട്ട് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന ഡ്രൈവര്‍ ഗൈഡ് ആപ്പില്‍ ഡ്രൈവിങ് ടെസ്റ്റിനുള്ള തിയറി ഭാഗങ്ങളും ഒപ്പം പരിശീലനത്തിനായുള്ള വീഡിയോകളുമുണ്ട്. അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ വഴി തിയറി പരീക്ഷ നടത്തുന്നതിനുള്ള സംവിധാനവും ഓണ്‍ലൈന്‍ ആപ്പില്‍ ലഭ്യമാക്കിയിട്ടുണ്ട്.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x