Currency

Qatar

സൈബര്‍ തട്ടിപ്പ്: ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പുതിയ ബോധവല്‍ക്കരണ ക്യാമ്പയിന്‍ ആരംഭിച്ചു

സോഷ്യല്‍ മീഡിയ വഴിയും മറ്റ് സൈബറിടങ്ങളിലൂടെയും സാമ്പത്തിക തട്ടിപ്പുള്‍പ്പെടെ കുറ്റകൃത്യങ്ങള്‍ നടത്തുന്നവരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം ബോധവല്‍ക്കരണ ക്യാമ്പയിന്‍ ആരംഭിച്ചത്. തട്ടിപ്പുകാര്‍ ഉപയോഗിച്ച് വരുന്ന വ്യത്യസ്ത രീതികളെ കുറിച്ച് ക്യാമ്പയിനിന്റെ ഭാഗമായി ജനങ്ങള്‍ക്ക് വിശദീകരിച്ച് നല്‍കും. തട്ടിപ്പിനായി ഉപയോഗിക്കുന്ന പ്രത്യേക തരം മെയിലുകള്‍, മെസ്സേജുകള്‍ എന്നിവ തിരിച്ചറിയാനുള്ള വഴികള്‍ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ മന്ത്രാലയം നല്‍കുന്നുണ്ട്.

Top
x