Currency

കടല്‍തീരങ്ങളില്‍ അപകടകരമായി വാഹന ഡ്രൈവിംഗ്; കര്‍ശന നടപടികളുമായി ഖത്തര്‍

സ്വന്തം ലേഖകന്‍Sunday, January 12, 2020 1:15 pm

ഖത്തര്‍: കടല്‍തീരങ്ങളില്‍ അപകടകരമായി വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി ഖത്തര്‍ ഗതാഗത വകുപ്പ്. ഖത്തറിലെ വിവിധ കടല്‍തീരമേഖലകളിലെ മണല്‍തിട്ടകളിലും മരുഭൂമികളിലും സാഹസിക ഡ്രൈവിങ്ങിനെത്തുന്നവര്‍ക്കെതിരെയാണ് ഗതാഗത വകുപ്പ് നടപടികള്‍ കര്‍ശനമാക്കിയത്.

ഇതിന്റെ ഭാഗമായി ഇത്തരം മേഖലകളില്‍ നടത്തിയ പരിശോധനകളില്‍ നിരവധി ഡ്രൈവര്‍മാരെയും അവരുടെ വാഹനങ്ങളും അധികൃതര്‍ പിടികൂടി. അശ്രദ്ധവും അപകടരവുമായ ഡ്രൈവിങ്, ഡ്രിഫ്റ്റിങ്, വാഹനത്തിന്റെ നമ്പര്‍പ്ലേറ്റുകള്‍ മറച്ചുവെക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഇത്തരം ഡ്രൈവിങ് ഭീഷണിയാണെന്ന് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.

അശ്രദ്ധമായി വാഹനമോടിക്കുന്നവര്‍ക്ക് തക്കതായ ശിക്ഷ നല്‍കുന്നതിന് വേണ്ടി പബ്ലിക് പ്രോസിക്യൂഷനെ സമീപിക്കുമെന്ന് ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കി. ഇത്തരം നിയമലംഘനങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനായി മന്ത്രാലയം പ്രത്യേക ക്യാമ്പയിന് തുടക്കം കുറിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x