Currency

ദോഹ- കൊല്‍ക്കത്ത ഇന്‍ഡിഗോ സര്‍വീസ് മാര്‍ച്ച് മുതല്‍

സ്വന്തം ലേഖകന്‍Sunday, January 12, 2020 2:12 pm

ദോഹ: ഇന്ത്യയുടെ ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ മാര്‍ച്ച് ഒന്ന് മുതല്‍ ദോഹയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കും. ദിവസേന കൊല്‍ക്കത്തയിലേക്ക് സര്‍വീസ് ഉണ്ടാകും. ദോഹ- കൊല്‍ക്കത്ത ടിക്കറ്റ് ബുക്കിങ്ങും ഇന്‍ഡിഗോ ആരംഭിച്ചു. കൊല്‍ക്കത്തയില്‍ നിന്ന് രാവിലെ 9.05 ന് പുറപ്പെടുന്ന 6C 1775 വിമാനം ഉച്ചയ്ക്ക് 12.25ന് ദോഹയിലെത്തും.

അഞ്ച് മണിക്കൂര്‍ 50 മിനിറ്റാണ് യാത്രാ സമയം. ദോഹയില്‍ നിന്ന് ഉച്ചയ്ക്ക് 1.25 നുള്ള വിമാനം കൊല്‍ക്കത്തയില്‍ രാത്രി 8.35ന് എത്തും. ദോഹയില്‍ നിന്ന് ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കും കേരളത്തിലെ കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്കുമായി ദിവസേന 10 സര്‍വീസുകളാണ് ഇന്‍ഡിഗോയ്ക്കുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x