
ദോഹ: ജനുവരി മുതല്‍ രാജ്യത്ത് മണ്ണെണ്ണ വില നിശ്ചയിക്കുക രാജ്യാന്തര വിപണി വില അടിസ്ഥാനമാക്കിയായിരിക്കുമെന്ന് ഖത്തര്‍ പെട്രോളിയം പ്രഖ്യാപിച്ചു. ജനുവരി 1 മുതല്‍ മണ്ണെണ്ണയുടെ ആദ്യ 3,50,000 ലിറ്റര്‍ വില്‍പ്പന വില ലിറ്ററിന് 80 ദിര്‍ഹമായിരിക്കും. മണ്ണെണ്ണ വിതരണ കേന്ദ്രങ്ങളില്‍ എല്ലാ റീട്ടെയ്ല്‍ ഉപഭോക്താക്കള്‍ക്കും ഒരു ഇടപാടില്‍ പരമാവധി 50 ലിറ്റര്‍ മണ്ണെണ്ണ എന്ന പ്രകാരം പരിമിതപ്പെടുത്തിയിട്ടുണ്ട്.
എല്ലാ തരം ഉപഭോക്താക്കള്‍ക്കും മണ്ണെണ്ണ നല്‍കുന്നത് പുതിയ വില പ്രകാരമായിരിക്കും. പെട്രോളിയം ഉല്പന്നങ്ങളുടെ വിപണന വില നിശ്ചയിക്കുന്നത് ഖത്തര്‍ പെട്രോളിയമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.