Currency

ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത നിര്‍ദേശം

സ്വന്തം ലേഖകന്‍Monday, December 9, 2019 12:13 pm

ദോഹ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടര്‍ന്നു. വരും ദിവസങ്ങളില്‍ കാലാവസ്ഥ അസ്ഥിരപ്പെടും. മേഖലയിലെ ന്യൂനമര്‍ദത്തെ തുടര്‍ന്നാണ് കാലാവസ്ഥയില്‍ മാറ്റം വരുന്നത്. ബുധനാഴ്ച രാവിലെ വരെ മഴ തുടര്‍ന്നേക്കും. മിക്കയിടങ്ങളിലും ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. പൊടിക്കാറ്റിനെ തുടര്‍ന്ന് ദൂരക്കാഴ്ച കുറയാന്‍ ഇടയുണ്ട്.

തിരമാല 8 അടി ഉയരത്തിലെത്തും. ശക്തമായ വടക്ക്- പടിഞ്ഞാറന്‍ കാറ്റിനെ തുടര്‍ന്ന് കുറഞ്ഞ താപനില 15 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ ആയിരിക്കും. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x