
ദോഹ: നഴ്‌സിങ് കോഴ്‌സുകള്‍ പഠിപ്പിക്കുന്ന ഖത്തര്‍ കാല്‍ഗരി യൂനിവേഴ്‌സിറ്റിയിലെ ട്യൂഷന്‍ ഫീസുകള്‍ കുറച്ചു. 2019-20 അധ്യയന വര്‍ഷം മുതല്‍ ഫീസുകള്‍ കുറച്ചതായി യൂണിവേഴ്‌സിറ്റി ഡീന്‍ ഡോ. ദെബോറ വൈറ്റ് അറിയിച്ചു. ബാച്ചിലര്‍ ഓഫ് നഴ്‌സിങ് (ബി.എന്‍)റെഗുലര്‍ ട്രാക്ക് പ്രോഗ്രാം, ബാച്ചിലര്‍ ഓഫ് നഴ്‌സിങ് (ബി.എന്‍)പോസ്റ്റ് ഡിപ്ലോമേ പ്രോഗ്രാം, മാസ്റ്റര്‍ ഓഫ് നഴ്‌സിങ് എന്നീ കോഴ്‌സുകളാണ് യൂനിവേഴ്‌സിറ്റിയില്‍ ഉള്ളത്.
2006ല്‍ യൂണിവേഴ്‌സിറ്റി തുറന്നതിന് ശേഷം ഇത് ആദ്യമായാണ് ഫീസ് കുറക്കുന്നത്. വിവിധ നഴ്‌സിങ് കോഴ്‌സുകള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഫീസ് കുറച്ചത് ഏറെ ഗുണം ചെയ്യും. വിദ്യാര്‍ഥികളെ കൂടുതല്‍ ആകര്‍ഷിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഡീന്‍ അറിയിച്ചു.
ഇതിനകം 600ലധികം വിദ്യാര്‍ഥികള്‍ ഇവിടെ നിന്ന് ബിരുദം നേടി പുറത്തിറങ്ങിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി തലത്തില്‍ ഇതില്‍ 15 ശതമാനം ഖത്തരികളാണ്. പോസ്റ്റ് യൂണിവേഴ്‌സിറ്റി പ്രോഗ്രാമില്‍ ഖത്തരികളുടെ എണ്ണം 40 ശതമാനം ആണ്. മാസ്റ്റര്‍ ഡിഗ്രി, ഡോക്ടറേറ്റ് എന്നിവയടക്കമാണിത്. കനേഡിയന്‍ യൂനിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. നഴ്‌സിങ് മേഖലയിലെ ലോകോത്തര കോഴ്‌സുകള്‍, പരിശീലനം, ഗവേഷണം തുടങ്ങിയവയാണ് സ്ഥാപനത്തില്‍ ഉള്ളത്. ഈ വര്‍ഷത്തെ ബാച്ച്‌ലര്‍ ഓഫ് നഴ്‌സിങ് ഡിപ്ലോമ കോഴ്‌സിനുള്ള പ്രവേശന നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. വിലാസം: http://www.ucalgary.edu.qa/. ഫോണ്‍: +974 44065222. ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി വിവിധ മേഖലകളില്‍ കാല്‍ഗരി യൂനിവേഴ്‌സിറ്റി സഹകരിക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.