
ദോഹ: അല്‍ ലഖ്ത സ്ട്രീറ്റില്‍ 29 മുതല്‍ ഒരു വര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. അല്‍ ലഖ്ത സ്ട്രീറ്റിന് സമാന്തരമായുള്ള രണ്ടുവരിപ്പാതയാണ് പകരം ഗതാഗതത്തിന് ഉപയോഗിക്കുക. ചെരിഞ്ഞ ജംഗ്ഷനില്‍ നിന്നും അല്‍ ഗറാഫ ഇന്റര്‍ചെയ്ഞ്ചിലേക്കും തിരിച്ചും വരുന്നവര്‍ പുതിയ സമാന്തര റോഡിലേക്ക് പ്രവേശിച്ചാണ് യാത്ര തുടരേണ്ടത്. മുന്നറിയിപ്പ് ബോര്‍ഡുകള്‍ക്കനുസരിച്ച് യാത്ര തുടരണം.
സബാഹ് അല്‍ അഹ്മദ് ഇടനാഴിയുടെ ഭാഗമായ അല്‍ ബുസ്താന്‍ നോര്‍ത്ത് പ്രൊജക്ടില്‍ പുതിയ തുരങ്കം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഗതാഗതം നിയന്ത്രണം. സുരക്ഷക്കായി 50 കിലോമീറ്ററില്‍ വേഗത പരിമിതപ്പെടുത്തണമെന്നും അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.