
ദോഹ: അല്‍ ഫുറൂഷ് മേഖലയിലെ ഹസം അല്‍ തിമെയ്ദ് സ്ട്രീറ്റില്‍ 6 മാസത്തേക്ക് ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തിയതായി അഷ്ഗാല്‍. അല്‍ ഫുറൂഷ് മേഖലയില്‍ ഒട്ടേറെ പാര്‍പ്പിടമേഖലകള്‍ വന്ന സാഹചര്യത്തില്‍ പ്രാദേശിക പാതകള്‍ വികസിപ്പിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി ഹസം അല്‍ തിമെയ്ദ് സ്ട്രീറ്റ് വികസിപ്പിക്കുന്നതിനാണ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
ഇവിടെ നിലവിലുള്ള പാതയ്ക്കു സമാന്തരമായി ഇരു ഭാഗത്തേക്കും ഓരോവരി മാത്രമുള്ള പുതിയ പാത നിര്‍മിച്ചിട്ടുണ്ട്. ഇതിലേയാണു വാഹനങ്ങള്‍ തിരിച്ചുവിടുക. അല്‍ ഖരൈത്യാത്ത് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ പുതിയ പാതയിലൂടെ അല്‍ റുഫാ സ്ട്രീറ്റിലേക്ക് (സെലിബ്രേഷന് റോഡ്) പോകണം.
അല്‍ തിമെയ്ദ് സ്ട്രീറ്റില്‍ നിന്നും അല്‍ ഖരൈത്യാത്ത് ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ക്കും ബദല്‍പാത ഉപയോഗിക്കാം. സമീപത്തെ സ്കൂള്‍, പെട്രോള്‍ സ്റ്റേഷന് എന്നിവയിലേക്കു കടക്കാന്‍ പുതിയ പാതയില്‍ രണ്ട് റൗണ്ട് എബൗട്ടുകളും നിര്‍മിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.