Currency

ദുഹൈല്‍ റൗണ്ട്എബൗട്ട് അടയ്ക്കുന്നു

സ്വന്തം ലേഖകന്‍Thursday, January 31, 2019 3:37 pm

ദോഹ: ദുഹൈലില്‍ ത്രിതല ഇന്റര്‍ചേഞ്ച് നിര്‍മാണത്തിന്റെ ഭാഗമായുള്ള രണ്ടാംഘട്ട ഗതാഗതനിയന്ത്രണം നാളെ മുതല്‍. രണ്ടു വര്‍ഷത്തേക്കാണു ഗതാഗതനിയന്ത്രണമെന്ന് അഷ്ഗാല്‍ അറിയിച്ചു. വെള്ളി മുതല്‍ ദുഹൈല്‍ റൗണ്ട്എബൗട്ടിലേക്കു നാലുദിശയില്‍ നിന്നും എത്തുന്ന വാഹനങ്ങള്‍ക്കു വലത്തേക്കു മാത്രം തിരിഞ്ഞുപോകാനേ സാധിക്കൂ. തെക്കോട്ടും വടക്കോട്ടുമുള്ള വാഹനങ്ങള്‍ക്ക് അല്‍ ഷമാല്‍ ബ്രിജിലൂടെ കടന്നുപോകാം.

അല്‍ ഖഫ്ജി, അല്‍ ഗരാഫ സ്ട്രീറ്റുകളിലേക്കുള്ളവര്‍ക്കു റൗണ്ട് എബൗട്ടിനു മുമ്പായി യു-ടേണ്‍ എടുക്കാന്‍ സൗകര്യമുണ്ട്. കിഴക്കു പടിഞ്ഞാറു ദിശയിലുള്ള വാഹനങ്ങള്‍ക്ക് അല്‍ ഷമാല്‍ റോഡിലെ ഇസ്ഗാവ ഇന്റര്‍സെക്ഷന്‍ 5ാം എക്സിറ്റ് ഉപയോഗിക്കാം. ഷമാല്‍ റോഡിലേക്ക് എത്താന്‍ അല്‍ ഖരൈതിയാത്ത്, അല്‍ ഖീസ, ഉംസലാല്‍ മുഹമ്മദ് ഇന്റര്‍സെക്ഷനുകളും ഉപയോഗിക്കാം. ഇന്റര്‍ചേഞ്ച് നിര്‍മാണം മൂലമുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഇസ്ഗാവക്കും ഗരാഫക്കും ഇടയില്‍ അല്‍ ഷമാല്‍ റോഡിനു സമാന്തരമായി 3.5 കിമീ നീളത്തില്‍ സമാന്തര പാത തുറന്നിട്ടുണ്ട്.

ത്രിതല ഇന്റര്‍ചേഞ്ചില്‍ മുഖ്യമായും രണ്ടു മേല്‍പാലങ്ങളാണ് ഉള്ളത്. അല്‍ ഖഫ്ജി മുതല്‍ ഗരാഫ വരെ ഇരുദിശകളിലും 4 വരി ഗതാഗതം സാധ്യമാക്കാന്‍ 3.3 കിലോമീറ്റര്‍ നീളത്തിലാണ് ഈ മേല്‍പാലങ്ങള്‍ നിര്‍മിക്കുന്നത്. 2021 ഡിസംബറോടെയേ ത്രിതല ഇന്റര്‍ചേഞ്ച് പൂര്‍ത്തിയാകൂ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x