Currency

ദോഹയില്‍ മഴയ്ക്കു സാധ്യത; നാളെ മുതല്‍ മഴ ശക്തിപ്പെടും

സ്വന്തം ലേഖകന്‍Saturday, February 9, 2019 1:32 pm

ദോഹ: ഇന്ന് ചെറിയ തോതില്‍ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അറേബ്യന്‍ ഉപദ്വീപില്‍ രൂപംകൊണ്ട മേഘങ്ങള്‍ കാറ്റില്‍ ഖത്തറിന്റെ ആകാശത്തേക്ക് നീങ്ങുന്നതു മൂലം ഇന്ന് ചെറിയ തോതില്‍ മഴ ലഭിച്ചേക്കാം. നാളെ മുതല്‍ മഴ ശക്തിപ്പെടും.

ചൊവ്വാഴ്ചയോടു കൂടി ചിലയിടങ്ങളില്‍ ഇടിയോടു കൂടിയ മഴ പെയ്യാനും സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ ദോഹയില്‍ ശരാശരി താപനില 19 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ഇന്ന് ദോഹയില്‍ കൂടിയ താപനില 24 ഡിഗ്രിയും കുറഞ്ഞ താപനില 17 ഡിഗ്രിയുമായിരിക്കും. അല്‍ ഖോറില്‍ താപനില 12 ഡിഗ്രി വരെയും, അബുസംറയില്‍ 10 ഡിഗ്രി വരെയും കുറയാന്‍ സാധ്യതയുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x