Currency

കുട്ടികളിലെ അപസ്മാരം; സിദ്രയില്‍ വിദഗ്ധ ചികില്‍സ

സ്വന്തം ലേഖകന്‍Thursday, February 14, 2019 7:50 pm

ദോഹ: സിദ്ര മെഡിസിനില്‍ പീഡിയാട്രിക് ന്യൂറോളജി വിഭാഗത്തിനു കീഴില്‍ കുട്ടികളിലെ അപസ്മാര ചികില്‍സയ്ക്കും ഗവേഷണത്തിനുമായി പ്രത്യേക വിഭാഗം പ്രവര്‍ത്തനം തുടങ്ങി.

അപസ്മാരബാധിതരുടെ ഇഇജി (ഇലക്ട്രോഎന്‍സെഫലോഗ്രഫി) എടുക്കുന്നതിനും ആംബുലേറ്ററി, ഗൃഹപരിചരണങ്ങള്‍ ഉറപ്പാക്കുന്നതിനും ഇവിടെ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു സിദ്ര അധികൃതര്‍ അറിയിച്ചു. ഖത്തറില്‍ ഇതാദ്യമായാണ് ആഴ്ചയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അപസ്മാര ചികില്‍സാകേന്ദ്രം തുറക്കുന്നത്.

ട്യൂബെറസ് സ്‌ക്ലീറോസിസ് ക്ലിനിക്, ഹെഡ്എയ്ക് ക്ലിനിക്, സങ്കീര്‍ണ അപസ്മാര ക്ലിനിക്, കീറ്റോഡൈജീനിക് ഡയറ്റ് ക്ലിനിക് എന്നിവയും തുറന്നിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x