Currency

ഒന്നര വര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകന്‍Thursday, February 7, 2019 11:26 am

ദോഹ: ഒന്നര വര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം. സല്‍വാ റോഡില്‍ ഫഫീഹ് ബിന്‍ നാസര്‍ ഇന്റര്‍സെക്ഷനു മുന്‍പായി അല്‍ ബുസ്താന്‍ സ്ട്രീറ്റില്‍ ഒരു കിലോമീറ്ററോളം ദൂരത്തില്‍ ഇരു വശങ്ങളിലേക്കും അഷ്ഗാല്‍ 10 മുതല്‍ ഒന്നര വര്‍ഷത്തേക്കാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

വാഹനങ്ങള്‍ അല്‍ ബുസ്താന്‍ സ്ട്രീറ്റിനു സമാന്തരമായി നിര്‍മിച്ചിട്ടുള്ള റോഡുകളിലൂടെ ഇരുവശങ്ങളിലേക്കും യാത്ര ചെയ്യണം. അല്‍ ഇഷൈകര്‍ സ്ട്രീറ്റും അടയ്ക്കും. ഇതു മൂലം വാഹന യാത്രക്കാര്‍ സല്‍വാ റോഡ് വഴിയോ, എക്റെയ്സ് സ്ട്രീറ്റ് വഴിയോ പോകണം. ഗതാഗത നിയന്ത്രണമുള്ള സ്ഥലങ്ങളില്‍ പരമാവധി വേഗത മണിക്കൂറില്‍ 50 കിലോമീറ്ററായി കുറച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x