
ദോഹ: മാലിന്യ നിര്‍മ്മാര്‍ജ്ജനരംഗത്ത് ബൃഹദ് പദ്ധതികള്‍ക്കൊരുങ്ങി ഖത്തര്‍ ഭരണകൂടം. ലോകകപ്പ് നടക്കുന്ന 2022 ഓടെ രാജ്യത്തെ ഖരമാലിന്യങ്ങളുടെ 15 ശതമാനവും പുനരുല്പാദനം നടത്താനാണ് ഭരണകൂടത്തിന്റെ തീരുമാനം.
അടുത്ത നാല് വര്‍ഷം കൊണ്ട് അടിഞ്ഞുകൂടുന്ന ഖരമാലിന്യങ്ങള്‍ പുനചംക്രമണം നടത്തി ഉപയോഗിക്കാനാണ് ഖത്തര്‍ സര്‍ക്കാരിന്റെ തീരുമാനം. ഗ്ലാസ് പേപ്പര്‍, കാര്‍ഡ്ബോര്‍ഡ്, മെറ്റല്‍ വസ്തുക്കള്‍, പ്ലാസ്റ്റിക് വസ്തുക്കള്‍, ടെക്സ്റ്റയില്‍ ഉല്‍പ്പന്നങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ ആദ്യഘട്ടത്തില്‍ തന്നെ പുനരുല്‍പാദനത്തിന് വിധേയമാക്കും.
സിമന്റ് കല്ല് ഉള്‍പ്പെടെയുള്ള ഖരമാലിന്യങ്ങള്‍ രാജ്യത്തിനകത്തെ വിവിധ ക്വാറികളില്‍ ഉപയോഗിക്കാവുനന തരത്തില്‍ പുനചംക്രമണം നടത്തും. ജനങ്ങള്‍ക്കിടയില്‍ പാരിസ്ഥിതിക അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും മാലിന്യ നിര്‍മ്മാര്‍ജ്ജനം ശക്തമാക്കുന്നതിനുമായി പുതിയ നടപടികളുണ്ടാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.