രാജ്യത്തെ സ്കൂളുകള്‍ വേനലവധി കഴിഞ്ഞ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കെ വിദ്യാര്‍ത്ഥികളില്‍ സാംക്രമിക രോഗങ്ങള്‍ പടരാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വിദഗ്ധര്‍. പല രാജ്യങ്ങളില്‍ വേനലവധി ചെലവഴിച്ചതിന് ശേഷമാണ് കുട്ടികള്‍ സ്കൂളുകളില്‍ എത്തുന്നത്.
വേനലവധിക്കുശേഷം ഖത്തറിലെ ഇന്ത്യന്‍ സ്കൂളുകളില്‍ അധ്യയനം ഇന്നു പുനരാരംഭിക്കും. ഖത്തറിലെ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകള്‍ നേരത്തേ തുറന്നിരുന്നു. കേരളത്തിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് ഇന്ത്യന്‍ സ്കൂളുകള്‍ക്ക് നേരത്തേ തുറക്കുന്നതില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രാലയം ഈ വര്‍ഷം ഇളവു നല്‍കുകയായിരുന്നു.
തൊഴിലാളി സൗഹൃദ നടപടികളുമായി വീണ്ടും ഖത്തര്‍. തൊഴില്‍ തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ തൊഴിലാളിക്ക് അര്‍ഹതപ്പെട്ട തുക ‘തൊഴിലാളി സഹായ ഇന്‍ഷുറന്‍സ് ഫണ്ടി’ല്‍ നിന്നു ലഭ്യമാക്കാന്‍ തീരുമാനം.
അശ്രദ്ധമായി വാഹനമോടിച്ചാല്‍ ഇനി റഡാര്‍ നിങ്ങള്‍ക്ക് പണിതരും. ഗതാഗത നിയമലംഘനം നടത്തുന്നവരെ കയ്യോടെ പിടികൂടാന്‍ ദോഹയുടെ 75 ശതമാനം ഭാഗങ്ങളിലും റഡാറുകള്‍ സ്ഥാപിച്ച് കഴിഞ്ഞതായി ഗതാഗത ബോധവത്കരണ വിഭാഗം മേധാവി കേണല്‍ മുഹമ്മദ് അല്‍ഹാജിരി അറിയിച്ചു. പൊതുജന സുരക്ഷ ലക്ഷ്യമാക്കി ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനക്ക് ശമാലില്‍ വിശാലമായ കേന്ദ്രം വരുന്നു. ഏഴായിരം മീറ്റര്‍ ചുറ്റളവില്‍ നിര്‍മാണം പുരോഗമിക്കുന്ന കേന്ദ്രം അടുത്ത സീസണില്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് കാര്‍ഷിക ഉല്‍പ്പന്ന വിപണന വകുപ്പ് മേധാവി അബ്ദുറഹ്മാന് ഹസന് അല്‍സുലൈത്തി അറിയിച്ചു.
ഖത്തറില്‍ എക്സിറ്റ് പെര്‍മിറ്റ് ഇല്ലാതെ രാജ്യം വിടാനാവുക നിലവില്‍ ലേബര്‍ കോഡിന്റെ പരിധിയിലുള്ള തൊഴിലാളികള്‍ക്ക് മാത്രം. ഗാര്‍ഹിക തൊഴിലാളികള്‍ പുതിയ നിയമത്തിന്റെ പരിധിയില്‍ വരില്ല. ഇന്നലെയാണ് വിദേശികള്‍ക്ക് എക്സിറ്റ് പെര്‍മിറ്റ് ഒഴിവാക്കിക്കൊണ്ട് അമീര്‍ സുപ്രധാന
പ്രവാസി സമൂഹം ഏറെനാളായി കാത്തിരുന്ന സ്ഥിരം റസിഡന്‍സി കാര്‍ഡ് നിയമത്തിന് അമീറിന്റെ അംഗീകാരം. നിശ്ചിത യോഗ്യതകളുള്ള പ്രവാസികള്‍ക്ക് സ്ഥിരം റസിഡന്‍സി കാര്‍ഡ് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ അടങ്ങിയ നിയമത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അംഗീകാരം നല്കി.
രാജ്യത്ത് അഞ്ച് ഹെല്‍ത്ത് സെന്ററുകളും ഒരു ദേശീയ ലബോറട്ടറി കെട്ടിടവും പുതുതായി നിര്‍മിക്കുന്നു. ഏകദേശം ഒരു ബില്യണ്‍ ഖത്തര്‍ റിയാലാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഈ ആറു ആരോഗ്യപദ്ധതികളും നിര്‍മിക്കുന്നതിനായി പൊതുമരാമത്ത് അതോറിറ്റിയായ അശ്ഗാല്‍ കരാറില്‍ ഒപ്പുവച്ചു.
മധ്യേഷ്യയില്‍ സന്ദര്‍ശനം എളുപ്പമായ രാജ്യങ്ങളുടെ റാങ്കിങില്‍ ഖത്തര്‍ ഒന്നാമത്. ഈ ഗണത്തില്‍ ലോകത്തെ എട്ടാമത്തെ രാജ്യമെന്ന ബഹുമതിയും ഖത്തറിനാണ്. വിസാരഹിത സന്ദര്‍ശനം സാധ്യമാക്കി ഒരു വര്‍ഷം പിന്നിടുന്നതോടെയാണ് ഖത്തറിനെ തേടി ഈ ബഹുമതികളെത്തിയത്.
ലുസെയ്ല്‍ എക്സ്പ്രസ്വേയിലെ അല്‍ ഗസ്സാര്‍ ഇന്റര്‍ചെയ്ഞ്ചില്‍ 750 മീ. നീളമുള്ള തുരങ്കപ്പാത അഷ്ഗാല്‍ തുറന്നു കൊടുത്തു. ലുസെയ്ല്‍, പേള്‍ ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നു കത്താറ കള്‍ച്ചറല്‍ വില്ലേജിലേക്കും, സമീപത്തെ ഹോട്ടലുകളിലേക്കും സുഗമമായ ഗതാഗതം ഉറപ്പു വരുത്തുന്നതാണു പുതിയ തുരങ്കപ്പാത.