
ദോഹ: അധികൃതര്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ ഒക്ടോബര്‍ ഒന്നിനു മുന്‍പു പിഴയടച്ച് ഉടമകള്‍ തിരിച്ചെടുത്തില്ലെങ്കില്‍ അവ വിറ്റ് പിഴത്തുക ഈടാക്കുമെന്നു പൊതുഗതാഗത ഡയറക്ടറേറ്റ്. ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് നമ്പര്‍ അന്‍പത്തിരണ്ടിലുള്ള സേര്‍ച്ച് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിലാണു പിഴത്തുക അടയ്‌ക്കേണ്ടത്.
മൂന്നുമാസമോ അതിനു മുമ്പോ കണ്ടുകെട്ടിയ വാഹനങ്ങളുടെ ഉടമകള്‍ സേര്‍ച്ച് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിലെത്തി ഒക്ടോബര്‍ ഒന്നിനു പ്രവൃത്തിസമയം അവസാനിക്കുന്നതിനു മുമ്പായി പിഴയടയ്ക്കണമെന്നാണ് നിര്‍ദേശം. 2344811 എന്ന നമ്പറില്‍ ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ലഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.