
ദോഹ: ഖത്തര്‍ ഇന്ത്യയിലാരംഭിക്കാന്‍ പോകുന്ന വിസസേവന കേന്ദ്രങ്ങളിലൊന്ന് കൊച്ചിയില്‍ സ്ഥാപിക്കും. മൊത്തം ഏഴ് സര്‍വീസ് സെന്ററുകളാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുക. ഇതോടെ ഖത്തറിലേക്കുള്ള തൊഴില്‍ വിസ നടപടിക്രമങ്ങള്‍ പൂര്‍ണമായും കേരളത്തില്‍ വെച്ച് തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കും.
കഴിഞ്ഞ ദിവസമാണ് ഇന്ത്യയുള്‍പ്പെടെ എട്ട് രാജ്യങ്ങളില്‍ വിസസേവന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ഖത്തര്‍ തീരുമാനിച്ചത്. ഖത്തറിലേക്കുള്ള തൊഴില്‍ വിസാ നടപടിക്രമങ്ങള്‍ പൂര്‍ണമായും അതത് രാജ്യങ്ങളില്‍ തന്നെ പൂര്‍ത്തീകരിക്കുകയാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്.
ഇന്ത്യയില്‍ കൊച്ചിയുള്‍പ്പെടെ ഏഴ് സേവനകേന്ദ്രങ്ങളാണുണ്ടാവുക. തൊഴില്‍ വിസയില്‍ ഖത്തറിലേക്ക് വരുന്നവരുടെ മെഡിക്കല്‍ പരിശോധന, ബയോമെട്രിക് വിവര ശേഖരണം, തൊഴില്‍ കരാര്‍ ഒപ്പുവെയ്കല്‍, എന്നിവ പൂര്‍ണമായും ഈ സേവനകേന്ദ്രങ്ങില്‍ വെച്ച് പൂര്‍ത്തിയാകാനാകും.
അടുത്ത മാസത്തോടെ ആരംഭിക്കുന്ന സേവനകേന്ദ്രം ആദ്യം നിലവില്‍ വരുന്നത് ശ്രീലങ്കയിലാണ്. ഇന്ത്യയിലെ കേന്ദ്രങ്ങള്‍ തുടങ്ങുന്നത് ഇതിന് ശേഷമായിരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.