
ദോഹ: സന്ദര്‍ശക വീസയില്‍ ഖത്തറിലേക്കു പോയ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. പൂളപ്പൊയില്‍ സ്വദേശി പാലാട്ടുപറമ്പില്‍ വടക്കേകണ്ടി മുത്തലിബ് (21) ആണ് ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചത്. രണ്ടാഴ്ച മുന്‍പാണ് ഖത്തറില്‍ പോയത്. 3 ദിവസം മുമ്പ് സൗദി റോഡില്‍ വാന്‍ മറിഞ്ഞായിരുന്നു അപകടം.
മൃതദേഹം ദോഹ ഹമദ് ആശുപത്രിയില്‍. നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായി ബന്ധുക്കള്‍ പറഞ്ഞു. വടക്കേകണ്ടി കാസിം ഹാജിയുടെയും പരേതയായ റുഖിയയുടെയും മകനാണ്. സഹോദരങ്ങള്‍ : അയൂബ് ഖാന്‍, ഹിബ
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.