
ദോഹ: പ്രളയം തുടച്ചുനീക്കിയ കേരളത്തിലേക്കുള്ള അടിയന്തിര സഹായം എത്തിക്കുന്നതിന് പിന്തുണയുമായി ലോകത്തിലെ മുന്‍നിര വിമാനകമ്പനിയായ ഖത്തര്‍ എയര്‍വേയ്സ് രംഗത്ത്. ഖത്തര്‍ എയര്‍വേയ്സിന്റെ കാര്‍ഗോ വിഭാഗമാണ് തിരുവനന്തപുരം വഴി അടിയന്തര സഹായ വസ്തുക്കള്‍ എത്തിക്കുന്നതിന് സഹായവുമായെത്തിയത്.
വിവിധ ജില്ലകളിലേക്കുള്ള ദുരിതാശ്വാസ വസ്തുക്കളുമായാണ് തിരുവനന്തപുരത്തേക്കുള്ള കാര്‍ഗോ വിമാനം പറക്കുക. കേരളത്തിന്റെ ദക്ഷിണഭാഗത്തേക്ക് കൂടുതല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പിന്തുണ വേണമെന്ന് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ അഭ്യര്‍ഥന മാനിച്ചാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നതെന്നും രാജ്യത്തെ നിരവധി പേരുടെ കുടുംബങ്ങളും ബന്ധുക്കളുമാണ് പ്രളയത്തിലകപ്പെട്ടിരിക്കുന്നതെന്നും ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോ ചീഫ് ഓഫീസര്‍ ഗ്വിലോം ഹെലോക്സ് പറഞ്ഞു.
ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ദിനേനെയുള്ള യാത്രാവിമാനത്തില്‍ സൗജന്യമായി അവശ്യവസ്തുക്കള്‍ എത്തിക്കുന്നതിനുള്ള സാഹചര്യവും ഒരുക്കിയിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളുമടക്കം 50 ടണ്‍ വസ്തുക്കള്‍ എത്തിക്കാനാണ് പദ്ധതി. ആഗസ്റ്റ് 21 മുതല്‍ 29 വരെയാണ് ഇതെന്നും ഹെ ലോക്സ് വ്യക്തമാക്കി. ഷിപ്മെന്റ് ബുക്കിംഗിനായും അന്വേഷ ണത്തിനായും +974 4018 1685, +974 6690 8226 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് കമ്പനി നിര്‍ദേശിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.