Currency

ഉമര്‍ ബിന്‍ ഖത്താബ് സ്ട്രീറ്റില്‍ രണ്ടാഴ്ച ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകന്‍Tuesday, August 14, 2018 7:11 pm

ദോഹ: ഉമര്‍ ബിന്‍ ഖത്താബ് സ്ട്രീറ്റില്‍ രണ്ടാഴ്ചക്കാലത്തേക്ക് ഗതാഗത നിയന്ത്രണമെന്ന് അശ്ഗാല്‍. ഇതിന്റെ ഭാഗമായി ഫരീജ് കുലൈബ് റൗണ്ട് എബൗട്ടിനും അല്‍ ഫൈഹാനി സ്ട്രീറ്റിനും ഇടയില്‍ ഇരുവശത്തേക്കുമുള്ള ഗതാഗതം നിരോധിച്ചതായി പൊതു മരാമത്ത് വകുപ്പ് അശ്ഗാല്‍ അറിയിച്ചു. ഇന്നലെ അര്‍ധരാത്രി മുതല്‍ ആരംഭിച്ച ഗതാഗത നിയന്ത്രണം രണ്ടാഴ്ച നീണ്ടുനില്‍ക്കും.

ഫരീജ് കുലൈബ് റൗണ്ട്എബൗട്ട് സിഗ്‌നല്‍ നിയന്ത്രിത ഇന്റര്‍സെക്ഷനാക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം. സ്‌കൂള്‍ തുറക്കുന്നതിന്റെ മുമ്പായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയാണ് അശ്ഗാലിന്റെ ലക്ഷ്യം. ഗതാഗത നിയന്ത്രണം നടപ്പാക്കുന്ന കാലയളവില്‍ സമീപപ്രദേശങ്ങളിലേക്കുള്ള വാഹനങ്ങള്‍ മറ്റു പ്രാദേശിക റോഡുകള്‍ ഉപയോഗപ്പെടുത്തണമെന്ന് അശ്ഗാല്‍ ആവശ്യപ്പെട്ടു. പദ്ധതി പ്രദേശത്ത് ആവശ്യമായ നിര്‍ദേശങ്ങളും അടയാളങ്ങളും അശ്ഗാല്‍ സ്ഥാപിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x