
ദോഹ: വലിയ പെരുന്നാളിനോടനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികളാണ് ഇത്തവണ ഖത്തര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ‘കത്താറ കള്‍ച്ചറല്‍ വില്ലേജി’ല്‍ പ്രത്യേക കലാസാംസ്കാരിക പരിപാടികള്‍ അരങ്ങേറും. ഖത്തര്‍ ദേശീയ ഗാനവും ദേശഭക്തി ഗാനങ്ങളും ഉള്‍പ്പെടുത്തി പൊലീസ് ബാന്‍ഡ് സംഘം ‘കത്താറ’ ബീച്ചിലും ആംഫി തിയ്യറ്ററിലുമായി അവതരിപ്പിക്കുന്ന സംഗീത പരിപാടികളാണിതില് മുഖ്യം.
ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ഗരസഭാ പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ പൊതുശുചിത്വ വിഭാഗവും രംഗത്തുണ്ട്. വന്‍തോതില്‍ ജനങ്ങളെത്താന്‍ സാധ്യതയുള്ള പാര്‍ക്കുകളും ബീച്ചുകളും മാലിന്യമുക്തമായി സൂക്ഷിക്കും. പൊതുശുചിത്വ നിയമം ലംഘിക്കുന്നവരെ പിടികൂടാന്‍ പ്രത്യേക സ്ക്വാഡിനും രൂപം നല്‍കിയിട്ടുണ്ട്.
വൈകിട്ട് 8.15 മുതല്‍ 10 വരെയാണ് കലാസാംസ്കാരിക പരിപാടികള്‍ നടക്കുന്നത്. വര്‍ണാഭമായ കരിമരുന്ന് പ്രയോഗത്തോടെ ആഘോഷങ്ങള്‍ക്ക് സമാപനമാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.