ഖത്തറില്‍ റിക്രൂട്ടിങ് ഏജന്റിന്റെ വഞ്ചനക്കിരയായ മലയാളികള്‍ ശമ്പളവും ഭക്ഷണവുമില്ലാതെ ദുരിതത്തില്‍. സന്ദര്‍ശക വിസയിലെത്തിയ ഇവര്‍ക്ക് പിന്നീട് സ്ഥിരം വിസ ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും നടന്നില്ല. മലയാളികളുള്‍പ്പെടെ മുപ്പതോളം പേരാണ് ദോഹയില്‍ ഇത്തരത്തില്‍ കുടുങ്ങിക്കിടക്കുന്നത്.
ഖത്തറിലേക്ക് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനത്തിന്റെ വര്‍ധനയാണ് ഇത്തവണയുണ്ടായത്. 1170 കോടി രൂപയുടെ ചരക്കുകളാണ് ഈ വര്‍ഷം ജൂലൈ വരെ ഖത്തര്‍ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്തത്. 2017 ജൂലൈയില്‍ ഇത് 938 കോടിയായിരുന്നു.
രാജ്യാന്തര ഹണ്ടിങ്, ഫാല്‍ക്കന്‍ പ്രദര്‍ശനം ‘സുഹൈല്‍ 2018’ സെപ്റ്റംബര്‍ നാലു മുതല്‍ എട്ടു വരെ കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ നടക്കും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു പങ്കാളിത്തത്തില്‍ 70% വര്‍ധന ഇത്തവണയുണ്ടാകും. 19 രാജ്യങ്ങളില്‍ നിന്നായി 150 കമ്പനികളാണ് ഇത്തവണ ഫാല്‍ക്കന്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.
പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ സ്കൂളുകളിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതിനായി ഒട്ടേറെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നടപ്പാക്കിയതായി അഷ്ഗാല്‍. ഈ വര്‍ഷം ഇതുവരെ നാല് അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കി. റൗദത്ത് റാഷിദ്, ബനി ഹാജര്‍ നോര്‍ത്ത്, അല്‍ അസീസിയ ഈസ്റ്റ്, റൗദത്ത് അബ അല്‍ ഹൈറാന്‍ എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണു പൂര്‍ത്തിയാക്കിയത്.
ഖത്തര്‍ എയര്‍വേയ്സ് വിമാന നിരയിലെ പുതുപുത്തനും സാങ്കേതികത്തികവില്‍ മറ്റുവിമാനങ്ങളെ കവച്ചു വെക്കുകയും ചെയ്യുന്ന എ3501000 വിമാനം ഇനി സിംഗപ്പൂരിലേക്കും. നവംബര്‍ ഒന്ന് മുതലാണ് സിംഗപ്പൂരിലെ ചാങ്കി രാജ്യാന്തര വിമാനത്താവളത്തിലേക്ക് എയര്‍ബസ് എ3501000 വിമാനം സര്‍വീസ് നടത്തുക.
സര്‍ക്കാര്‍ സ്കൂളുകളിലെ 2018-19 അധ്യായന വര്‍ഷം ആരംഭിക്കുന്നതോടെ മൂന്ന് ലക്ഷത്തിലധികം കുട്ടികളാണ് സ്കൂളുകളിലേക്ക് മടങ്ങുന്നതെന്ന് വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
സര്‍ക്കാര്‍ സ്കൂളുകളുടെ 2018-19 വര്‍ഷത്തെ പുതിയ അധ്യയനവര്‍ഷം ഇന്നുതുടങ്ങും. ഇതിനുള്ള ഒരുക്കങ്ങള്‍ വിദ്യാഭ്യാസമന്ത്രാലയം ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. സ്കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ കഴിഞ്ഞു. സുരക്ഷാ നടപടികളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ ആകെ 13,440 അധ്യാപകരാണുള്ളത്.
നാലു വര്‍ഷത്തിനുള്ളില്‍ ഖത്തര്‍ സന്ദര്‍ശിക്കുന്ന സഞ്ചാരികളുടെ എണ്ണം 29 ലക്ഷമായി വര്‍ധിക്കുമെന്നു റിപ്പോര്‍ട്ട്. ആല്പന് കാപ്പിറ്റലിന്റെ ജിസിസി ഹോസ്പിറ്റാലിറ്റി ഇന്‍ഡസ്ട്രി റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം അവസാനത്തോടെ 17.5 ലക്ഷം രാജ്യാന്തര സന്ദര്‍ശകരാണു ഖത്തറിലെത്തുക.
ഖത്തര്‍ പൗരന്മാര്ക്ക് ബഹ്റൈനിലേക്ക് സന്ദര്‍ശക വിസ അനുവദിക്കുന്നത് ബഹ്റൈന്‍ നിര്‍ത്തലാക്കി. ബഹ്റൈന്‍ ഉള്‍പ്പെടെയുള്ള നാലു ജി.സി.സി രാജ്യങ്ങള്‍ ഖത്തറിനെതിരേ കഴിഞ്ഞ വര്‍ഷം ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് വിസ അനുവദിക്കുന്നത് നിര്‍ത്തലാക്കിയത്.
ഖത്തറില്‍ നിന്നും ഇന്ത്യയിലേക്കുള്ള പണമിടപാടുകളില്‍ വന്‍ വര്‍ധന. ഡോളറിനെതിരെ രൂപയുടെ മൂല്യം 70 രൂപയിലേക്ക് എത്തിയതിന് പിന്നാലെ 15 ശതമാമാണ് ഇന്ത്യയിലേക്ക് പണം അയക്കുന്നത് വര്‍ദ്ധിച്ചത്.