ഖത്തറില്‍ സ്വകാര്യ സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കിക്കൊണ്ടുള്ള കരാറുകളില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഒപ്പുവെച്ചു. ഇന്ത്യന്‍ കരിക്കുലം പിന്തുടരുന്ന ശാന്തിനികേതന്‍ ഇന്ത്യന്‍സ്കൂളിനും അഞ്ച് ബ്രിട്ടീഷ് സ്കൂളുകള്‍ക്കുമാണ് പുതിയ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ഭൂമി ലഭിച്ചത്.
ഫൈവ് ജി സാങ്കേതികതയുമായി മുന്നേറുന്ന ഖത്തര്‍ മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ലോകത്ത് ഒന്നാമതെന്ന് റിപ്പോര്‍ട്ട്. സ്പീഡ്ടെസ്റ്റ് ആഗോളസൂചികയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ഖത്തറിലെ മൊബൈല്‍ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡ് വേഗത സെക്കന്റില്‍ 63.22 എംബിയും അപ്ലോഡ്വേഗത 16.53 എം ബിയുമാണ്.
കരാര്‍ പ്രകാരം പുതിയ ആറ് സ്കൂളുകളാണ് സ്ഥാപിക്കപ്പെടുക. കെ.ജി. മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്ഥാപനങ്ങളായിരിക്കും ഇവ. ഇതില്‍ അഞ്ചെണ്ണം ബ്രിട്ടീഷ് കരിക്കുലവും ഒരെണ്ണം ഇന്ത്യന്‍ സിലബസുമാണ് പിന്തുടരുക. ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂള്‍ ആണ് ഇന്ത്യന്‍ സിലബസില്‍ പുതിയ സ്ഥാപനം തുടങ്ങുക.
നാലു വര്‍ഷത്തിനുള്ളില്‍ സര്‍വീസ് നടത്തുന്ന നഗരങ്ങളുടെ എണ്ണം 250 ആക്കി ഉയര്‍ത്തുമെന്ന് ഖത്തര്‍ എയര്‍വേയ്സ്. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിഇഒ അക്ബര്‍ അല്‍ ബേക്കറാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ 163 ലോക നഗരങ്ങളിലേക്കാണ് സര്‍വീസ്.
പുതിയ അധ്യയന വര്‍ഷത്തില്‍ ഖത്തറില്‍ സ്കൂള്‍ പ്രവര്‍ത്തന സമയത്തില്‍ മാറ്റമുണ്ടാവും. 2018- 2019 അധ്യയന വര്‍ഷത്തില്‍ ഖത്തര്‍ വിദ്യാഭ്യാസ മന്ത്രലയം പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം ഗ്രേഡ് ഒന്നു മുതല്‍ ആറുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളിലായിരിക്കും.
കുറ്റകൃത്യം ഏറ്റവും കുറവുള്ള ലോകത്തിലെ രണ്ടാമത്തെ നഗരം ദോഹ. ജീവിത നിലവാരവും കുറ്റകൃത്യ നിരക്കുകളും സംബന്ധിച്ച നംബിയോ ഗ്ലോബല്‍ പീസ് ഇന്‍ഡെക്സ് അനുസരിച്ചാണ് ഈ റിപ്പോര്‍ട്ട്.
ഖത്തറിലെ ആരോഗ്യസംരക്ഷണ മേഖലയില്‍ ലൈസന്‍സ് ലഭിക്കുന്നതിനും പുതുക്കുന്നതിനുമുള്ള സമയപരിധി കുറച്ചു. ഖത്തര്‍ കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത്കെയര്‍ പ്രാക്ടീഷണേഴ്സ്(ക്യുസിഎച്ച്പി) ലൈസന്‍സ് ലഭിക്കുന്നതിന് ഇനിമുതല്‍ ക്യുസിഎച്ച്പി റജിസ്ട്രേഷനു അപേക്ഷ സമര്‍പ്പിച്ചാല്‍ ഒരു മാസത്തിനുള്ളില്‍ തന്നെ ലൈസന്‍സ് ലഭിക്കും.
ഹമദ് രാജ്യാന്തര വിമാനത്താവളത്തിനു കലാഭംഗിയേകാന് പുതിയൊരു കലാസൃഷ്ടി കൂടി. ഫ്രഞ്ച് ആര്‍ട്ടിസ്റ്റ് ഴാന്‍ മൈക്കല്‍ ഓസ്നിയലിന്റെ സൃഷ്ടിയായ ‘കോസ്മോസാ’ണു വിമാനത്താവളത്തെ അലങ്കരിക്കാന്‍ പുതിയതായെത്തിയത്.
ജൂലൈ മാസത്തില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ മാറ്റമില്ലാതെ തുടരും. അതേസമയം സൂപ്പര്‍ഗ്രേഡ് പെട്രോളിന് അഞ്ചു ദിര്‍ഹം കുറയും. ജൂലൈയില്‍ പെട്രോളിനു ലീറ്ററിനു രണ്ടു റിയാലും ഡീസലിനു ലീറ്ററിനു 2.05 റിയാലുമാണു വിലയെന്നു ഖത്തര്‍ പെട്രോളിയം അറിയിച്ചു.
ഓഗസ്റ്റില്‍ ചേരുന്ന വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തില്‍ ഒഡെപെകിനെ അംഗീകൃത ഏജന്‍സിയായി എംപാനല്‍ ചെയ്യുന്ന കാര്യം പരിഗണിക്കും. നഴ്സുമാര്‍, പാരാ മെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ക്കു പുറമെ, നിര്മാണമേഖലയിലുള്പ്പെടെയുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള താല്പര്യവും മന്ത്രി വ്യക്തമാക്കി.