
ദോഹ: നാലു വര്‍ഷത്തിനുള്ളില്‍ സര്‍വീസ് നടത്തുന്ന നഗരങ്ങളുടെ എണ്ണം 250 ആക്കി ഉയര്‍ത്തുമെന്ന് ഖത്തര്‍ എയര്‍വേയ്സ്. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിഇഒ അക്ബര്‍ അല്‍ ബേക്കറാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ 163 ലോക നഗരങ്ങളിലേക്കാണ് സര്‍വീസ്. ദോഹയില്‍ നിന്നു ലക്സംബര്‍ഗിലേക്ക് നേരിട്ടു സര്‍വീസ് ആരംഭിക്കുന്ന ആദ്യ ഗള്‍ഫ് വ്യോമയാന കമ്പനിയാണ് ഖത്തര്‍ എയര്‍വേയ്സ്.
എസ്തോണിയയിലെ ടല്ലിന്‍, മാള്‍ട്ടയിലെ വല്ലേറ്റ, ഫിലിപ്പീന്‍സിലെ സെബു, ദാവോ, മലേഷ്യയിലെ ലങ്കാവി, വിയറ്റ്നാമിലെ ദാ നങ് എന്നീ നഗരങ്ങളിലേക്കും ഖത്തര്‍ എയര്‍വേയ്സ് വൈകാതെ സര്‍വീസുകള്‍ തുടങ്ങുന്നുണ്ട്. ഖത്തറില്‍ ഫിഫ ലോകകപ്പ് ഫുട്ബോള്‍ മല്‍സരം അരങ്ങേറുന്ന 2022ല്‍ 220 നഗരങ്ങളിലേക്കാവും ഖത്തര്‍ എയര്‍വേയ്സിന്റെ യാത്രാവിമാനങ്ങള്‍ സര്‍വീസ് നടത്തുക.
എയര്‍വേയ്സിന്റെ ചരക്കുവിമാനങ്ങള്‍ എത്തുന്ന നഗരങ്ങള്‍ കൂടി കൂട്ടുമ്പോള്‍ ആകെ സര്‍വീസുകള്‍ 250 ആയി ഉയരുമെന്ന് അല്‍ ബേക്കര്‍ വിശദീകരിച്ചു. ലോകത്ത് ഏറ്റവും മികച്ച ധനശേഷിയുള്ള എയര്‍ലൈന്‍സുകളിലൊന്നാണ് ഖത്തറിന്റേത്. കൂടുതല്‍ വിമാനങ്ങള്‍ വാങ്ങുന്നതിനും കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിനും പണം ഒരു പ്രശ്നമാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.