പ്രവാസികള്‍ക്ക് ഭൂമിയും സ്വത്തുവകകളും സ്വന്തമാക്കുന്നതിനുള്ള കരടുനിയമത്തിന് ശൂറ കൗണ്‍സില്‍ അംഗീകാരം നല്കി. ഉപസമിതി ശുപാര്ശകളിന്മേല് ശൂറയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ കരടുനിയമത്തിന് അംഗീകാരം നല്‍കിയതായി സ്പീക്കര്‍ അറിയിച്ചു.
ഖത്തര്‍ എയര്‍വെയ്സ് പുതുതായി 60 കൂറ്റന്‍ ബോയിംഗ് വിമാനങ്ങള്‍ കൂടി സ്വന്തമാക്കുന്നു. ബോയിംഗ് പുറത്തിറക്കിയ യാത്രാവിമാനങ്ങളിലെ അത്യാധുനിക വിമാനങ്ങളാണ് ഖത്തര്‍ എയര്‍വെയ്സ് സ്വന്തമാക്കുന്നത്. ബോയിംഗ് 777 എക്സ് ഇനത്തില്‍ പെട്ട വിമാനങ്ങള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.
പത്തുദിവസത്തെ ഈദ് അവധിക്കാലത്ത് രാജ്യത്തെ വിവിധ പ്രാഥമിക ആരോഗ്യ സംരക്ഷണ കേന്ദ്ര (പിഎച്ച്സി)ങ്ങളില്‍ ചികില്‍സ തേടിയത് 22,289 പേര്. ഇതില്‍ 18,182 പേരും ജനറല്‍ മെഡിസിന് വിഭാഗത്തിലാണ് എത്തിയത്. 2,008 പേര് ദന്തപരിശോധന വിഭാഗത്തില്‍ എത്തി.
ഒട്ടേറെ പേരെ ആകര്‍ഷിച്ച് ഖത്തര്‍ സമ്മര്‍ ഫെസ്റ്റിവല്‍. ദോഹ എക്സിബിഷന് ആന്‍ഡ് കണ്വന്ഷന് സെന്ററിലാണ് മേള. ഖത്തര്‍ ടൂറിസം അതോറിറ്റിയും ഡിഇസിസിയിലെ സമ്മര്‍ എന്റര്ടെയ്ന്മെന്റ് സിറ്റിയും ചേര്‍ന്നാണു മേള സംഘടിപ്പിക്കുന്നത്. പരമ്പരാഗത വസ്ത്രങ്ങളുള്‍പ്പെടെ ലഭ്യമാകുന്ന സൂഖും മേളയില്‍ ഒരുക്കിയിട്ടുണ്ട്.
ട്വിറ്ററിലൂടെയാണ് ഖത്തര്‍ എയര്‍വേയ്സ് വ്യാജ ഓഫറുകള്‍ നിഷേധിച്ചു കൊണ്ടും പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയും രംഗത്തെത്തിയത്. വ്യാജ ഓഫറുകളില്‍ വഞ്ചിതരാകരുതെന്നും വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുകയാണ് ഇത്തരം ഓഫറുകള്‍ക്ക് പിന്നിലുള്ളവര്‍ ലക്ഷ്യമിടുന്നതെന്നും ഖത്തര്‍ എയര്‍വേയ്സ് ഓര്‍മ്മിപ്പിച്ചു.
ഖത്തര്‍ രാജകുടുംബാംഗത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ മലയാളി അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ ശാന്തിപുരം മുളക്കല്‍ സുനില്‍ ആണ് കേരള പൊലീസിന്റെ പിടിയിലായത്. ഖത്തര്‍ മ്യൂസിയം ചെയര്‍പേഴ്സണായ ഖത്തര്‍ രാജാവിന്റെ സഹോദരിയുടെ പേരില്‍ വ്യാജ ഇ മെയില്‍ വിലാസം ഉണ്ടാക്കി അഞ്ച് കോടി അഞ്ച് ലക്ഷമാണ് സുനില്‍ തട്ടിയത്.
ഖത്തറില്‍ ഈ വര്‍ഷത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ പകല്‍ നാളെ. സൂര്യന് നാളെ ഭൂമധ്യരേഖയ്ക്കു 23.5 ഡിഗ്രി വടക്കുമാറി ഉത്തരായന രേഖയ്ക്കു നേര്‍ലംബമായി ഉദിക്കുന്നതിനാലാണ് പകലിനു നീളമേറുന്നത്.
ഒരു സ്പോണ്‍സര്‍ക്കു കീഴിലുള്ള തൊഴിലാളി മറ്റൊരാള്‍ക്കു കീഴില്‍ അധികൃതരില്‍നിന്ന് അനുമതി തേടാതെ പണിയെടുത്താല്‍ 12,000 റിയാല്‍ പിഴയടക്കേണ്ടിവരുമെന്നു സേര്‍ച്ച് ആന്‍ഡ് ഫോളോ അപ് വിഭാഗം ലഫ്റ്റനന്റ് മുഹമ്മദ് നാസര്‍.
ജൂലൈ ആദ്യവാരം ദോഹയില്‍ നിന്നു കേരളത്തിലേക്കുള്ള വിമാന നിരക്ക് കേരളത്തില്‍ നിന്ന് ഇതേദിവസങ്ങളില്‍ ദോഹയിലേക്കെത്താന് വേണ്ടതിന്റെ നാലിരട്ടി. ഖത്തറിലെ ഇന്ത്യന്‍ സ്കൂളുകളില്‍ വാര്‍ഷികാവധി തുടങ്ങുന്ന സീസണ് നോക്കിയാണ് ടിക്കറ്റ് നിരക്ക് വര്‍ധന.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിയന്ത്രിക്കുന്നതിന് നഗരസഭ, പരിസ്ഥിതി മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നു. ഇതിനായി ബീച്ചുകളിലും പിക്നിക് സ്പോട്ടുകളിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനു മാത്രമായി പ്രത്യേക വീപ്പകള്‍ സ്ഥാപിച്ചുതുടങ്ങി.