Currency

ഖത്തറില്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ ഭൂമി പാട്ടത്തിന്; ഇന്ത്യന്‍സ്‌കൂളിനും ഭൂമി

സ്വന്തം ലേഖകന്‍Friday, July 13, 2018 12:45 pm

ദോഹ: ഖത്തറില്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കിക്കൊണ്ടുള്ള കരാറുകളില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഒപ്പുവെച്ചു. ഇന്ത്യന്‍ കരിക്കുലം പിന്തുടരുന്ന ശാന്തിനികേതന്‍ ഇന്ത്യന്‍സ്‌കൂളിനും അഞ്ച് ബ്രിട്ടീഷ് സ്‌കൂളുകള്‍ക്കുമാണ് പുതിയ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ഭൂമി ലഭിച്ചത്.

സര്‍ക്കാര്‍ ഭൂമി സ്വകാര്യസ്‌കൂളുകളുടെ വികസനപ്രവൃത്തികള്‍ക്ക് പാട്ടത്തിന് അനുവദിക്കുന്നതു ബന്ധപ്പെട്ട് നാല് കരാറുകളിലാണ് ഒപ്പുവെച്ചത്. മന്ത്രാലയത്തിന്റെ ടെക്‌നിക്കല്‍ കമ്മിറ്റിയുടെ നടപടിക്രമങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് സ്‌കൂളുകള്‍ക്ക് ഭൂമി ലഭ്യമാക്കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x