
ദോഹ: ഫൈവ് ജി സാങ്കേതികതയുമായി മുന്നേറുന്ന ഖത്തര്‍ മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ലോകത്ത് ഒന്നാമതെന്ന് റിപ്പോര്‍ട്ട്. സ്പീഡ്‌ടെസ്റ്റ് ആഗോളസൂചികയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ഖത്തറിലെ മൊബൈല്‍ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡ് വേഗത സെക്കന്റില്‍ 63.22 എംബിയും അപ്‌ലോഡ്‌വേഗത 16.53 എം ബിയുമാണ്. നോര്‍വേ, യുഎഇ, സിംഗപ്പൂര്‍, ഐസ്‌ലന്‍ഡ് രാജ്യങ്ങളാണ് രണ്ടു മുതല്‍ അഞ്ചുവരെ സ്ഥാനങ്ങളില്‍.
ജൂണിലെ കണക്കുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് സൂചിക തയാറാക്കിയിരിക്കുന്നത്. രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ ഉരീദുവിനു പിന്നാലെ വോഡഫോണ്‍ ഖത്തറും 5ജികമ്യൂണിക്കേഷന്‍ സാങ്കേതികവിദ്യ രാജ്യത്ത് നടപ്പാക്കാനൊരുങ്ങുകയാണ്.
ഈ വര്‍ഷം അവസാനത്തോടെ 5ജി സാങ്കേതികവിദ്യ വോഡഫോണ്‍ ഖത്തരി വിപണിയില്‍ ലഭ്യമാക്കും. 5ജി സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ കഴിയുന്ന മൊബൈല്‍ ഫോണുകള്‍ ലഭ്യമായാലുടന്‍ സേവനം നല്‍കാന്‍ കഴിയും. 5ജി സാങ്കേതികവിദ്യ പൂര്‍ണ പ്രവര്‍ത്തന ക്ഷമമാവുന്നതോടെ സെക്കന്‍ഡില്‍ 10 ജിഗാബൈറ്റായി ഡാറ്റാ വേഗം വര്‍ധിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.