
ദോഹ: ഖത്തറിലെ പൊതു- സ്വകാര്യ മേഖലകളിലെ റിക്രൂട്‌മെന്റിന് ഒഡെപെകിനെ അംഗീകൃത ഏജന്‍സിയാക്കുന്ന കാര്യം പരിഗണനയില്‍. ഖത്തര്‍ തൊഴില്‍ മന്ത്രി ഡോ. ഇസ്സ ബിന്‍ സാദ് അല്‍ ജഫാലി അല്‍ നുഐമിയുമായി കേരള തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു.
ഓഗസ്റ്റില്‍ ചേരുന്ന വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തില്‍ ഒഡെപെകിനെ അംഗീകൃത ഏജന്‍സിയായി എംപാനല്‍ ചെയ്യുന്ന കാര്യം പരിഗണിക്കും. നഴ്‌സുമാര്‍, പാരാ മെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ക്കു പുറമെ, നിര്‍മാണമേഖലയിലുള്‍പ്പെടെയുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള താല്‍പര്യവും മന്ത്രി വ്യക്തമാക്കി.
ഇരു സര്‍ക്കാരുകളും തമ്മില്‍ ചര്‍ച്ചകള്‍ നടത്തി ഒഡെപെക് വഴി റിക്രൂട്‌മെന്റ് നടത്തുന്ന കാര്യത്തിനാണു സന്ദര്‍ശനത്തില്‍ ഊന്നല്‍ നല്‍കിയത്..
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.