Currency

സുരക്ഷിത ലോക നഗരങ്ങള്‍; ദോഹ രണ്ടാം സ്ഥാനത്ത്

സ്വന്തം ലേഖകന്‍Monday, July 9, 2018 12:29 pm

ദോഹ: കുറ്റകൃത്യം ഏറ്റവും കുറവുള്ള ലോകത്തിലെ രണ്ടാമത്തെ നഗരം ദോഹ. ജീവിത നിലവാരവും കുറ്റകൃത്യ നിരക്കുകളും സംബന്ധിച്ച നംബിയോ ഗ്ലോബല്‍ പീസ് ഇന്‍ഡെക്സ് അനുസരിച്ചാണ് ഈ റിപ്പോര്‍ട്ട്. വ്യക്തിഗതസുരക്ഷ ഏറ്റവും കൂടുതലുള്ള നഗരങ്ങളിലും രണ്ടാംസ്ഥാനത്താണ് ഖത്തറിന്റെ തലസ്ഥാന നഗരം. 13.11 മാത്രമാണ് ദോഹയിലെ കുറ്റകൃത്യ സൂചിക.

സുരക്ഷാ സൂചിക 86.89. കൊച്ചി ഉള്‍പ്പെടെ 338 നഗരങ്ങളുടെ സുരക്ഷാ, കുറ്റകൃത്യ സൂചികയാണ് നംബിയോ ഇന്‍ഡക്സ് തയാറാക്കിയത്. സുരക്ഷിത നഗരങ്ങളുടെ രാജ്യാന്തര പട്ടികയില്‍ കൊച്ചി 85-ാം സ്ഥാനത്താണ്. സുരക്ഷ സൂചിക-66.50, കുറ്റകൃത്യ സൂചിക 33.50. ഗള്‍ഫ് നഗരങ്ങളില്‍ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ ഒന്നാംസ്ഥാനത്തുള്ളത് അബുദാബിയാണ്. 88.26 ആണ് അബുദാബിയിലെ വ്യക്തിഗത സുരക്ഷ. കുറ്റകൃത്യനിരക്ക് ഏറ്റവും കുറഞ്ഞ ലോകനഗരവും അബുദബി തന്നെ, 11.74% മാത്രം. ദുബായ് വ്യക്തിഗത സുരക്ഷയില്‍ 11-ാം സ്ഥാനത്താണ്. 81.80 ആണ് ദുബായിലെ വ്യക്തിഗത സുരക്ഷ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x