എയര്‍ കാര്‍ഗോ ഇന്ത്യ എക്സിബിഷന്, സമ്മേളനം എന്നിവയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ പുരസ്കാരത്തില്‍ സ്റ്റാറ്റ് ടൈംസ് വായനക്കാര്‍ ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയാണ് വിജയികളെ കണ്ടെത്തിയത്.
ഖത്തറിലെ 2972 സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു ടെറ്റനസ്, മുണ്ടിനീര്, വില്ലന്‍ചുമ എന്നിവയ്ക്കുള്ള ടിഡാപ് പ്രതിരോധ കുത്തിവയ്പ് നല്കി. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാഭ്യാസ മന്ത്രാലയം, പ്രാഥമികാരോഗ്യ സംരക്ഷണ കോര്പറേഷന് എന്നിവയുടെ സഹകരണത്തോടെയാണ് വാക്സിന് നല്‍കുന്നത്.
വിവര സാങ്കേതിക വിദ്യയില്‍ കുതിച്ചു ചാട്ടമായി വിശേഷിപ്പിച്ച 4ജിയില്‍ നിന്ന് 5ജിയിലേക്ക് മാറുന്ന ആദ്യലോക രാജ്യമാവാനുള്ള ഒരുക്കത്തിലാണ് ഖത്തര്‍. ഏറെ വൈകാതെ 5 ജി സാങ്കേതിക സംവിധാനവുമായി വൊഡാഫോണ്‍ ഉള്‍പ്പെടെയുള്ള ഖത്തറിലെ ടെലികോം സേവനദാതാക്കള്‍ എത്തും.
ഖത്തറിലെ ആദ്യത്തെ ഇലക്ട്രിക് കാര്‍ ചാര്‍ജിങ് സ്റ്റേഷന് തുറന്നു. കഹ്റാമ അവെയ്ര്‍നെസ് പാര്‍ക്കിലാണ് ആദ്യത്തെ ചാര്‍ജിങ് സ്റ്റേഷന് പ്രവര്‍ത്തനം തുടങ്ങിയത്. ഇതുള്‍പ്പെടെ ഒന്‍പതു ചാര്‍ജിങ് സ്റ്റേഷനുകളാണു ഖത്തറില്‍ ആരംഭിക്കുന്നത്.
ഖത്തറില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധന. വിവിധ കേസുകളില്‍പ്പെട്ട് 219 ഇന്ത്യക്കാര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നതായി ഇന്ത്യന്‍ എംബസി അധികതര്‍ വ്യക്തമാക്കി. 100 ഇന്ത്യക്കാര്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്നതായും എംബസി വ്യക്തമാക്കി.
ദോഹ- കൊച്ചി റൂട്ടില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് മാര്‍ച്ച് 25 മുതല്‍ പ്രതിദിന സര്‍വീസ് നടത്തും. ഒക്ടോബര്‍ 28 വരെയാണ് സര്‍വീസ്. ഖത്തറിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ ആഴ്ചയില്‍ നാലു സര്‍വീസ് ഉള്ളതാണു പ്രതിദിനമാക്കി മാറ്റുന്നത്.
യാത്രക്കാരുടെ ചെക്ക്ഇന്‍ സമയം ഗണ്യമായി കുറയ്ക്കുകയും ബാഗേജ് സംബന്ധിച്ച വിവരങ്ങള്‍ ഡിജിറ്റലായി രേഖപ്പെടുത്തുകയും ചെയ്യുന്ന ഇലക്ട്രോണിക് ബാഗ് ടാഗ് (ഇബിടി) സംവിധാനം വൈകാതെ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ (എച്ച്ഐഎ) ലഭ്യമാകും. ഇതിനുള്ള പ്രാഥമിക പരീക്ഷണങ്ങള്‍ പൂര്‍ണവിജയമാണ്.
അഴിമതി കുറഞ്ഞ 180 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ 29ാം സ്ഥാനത്ത്. ഭരണനിയന്ത്രണം, സുതാര്യത എന്നിവയില്‍ ഖത്തറിനു നൂറില്‍ 63 പോയിന്റാണ് ട്രാന്‍സ്പെരന്‍സി ഇന്റര്‍നാഷണല്‍ നടത്തിയ സര്‍വെയില്‍ ലഭിച്ചത്.
ഖത്തറില്‍ മാര്‍ച്ച് ആദ്യംവരെ മിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഗള്‍ഫ് മേഖലയില്‍ രൂപംകൊണ്ടിരിക്കുന്ന ന്യൂനമര്‍ദത്തെ തുടര്‍ന്നാണ് മഴയ്ക്കു സാധ്യത.
100 വിമാനങ്ങളെങ്കിലും ഉള്ള കമ്പനിക്കാണ് പദ്ധതിയിടുന്നത്. എന്നാല്‍ ഏത് തരത്തിലുള്ള വിമാനങ്ങളായിരിക്കുമെന്നത് സംബന്ധിച്ചോ മറ്റോ ഉള്ള വിവരങ്ങള്‍ ഖത്തര്‍ എയര്‍വേയ്സ് സി.ഇ.ഒ അക്ബര്‍ അല്‍ ബാക്കിര്‍ വ്യക്തമാക്കിയില്ല.