
ദോഹ: ഖത്തറില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധന. ഇന്ത്യന്‍ എംബസിക്കു കീഴില്‍ നടക്കുന്ന മാസാന്തഓപ്പണ്‍ ഹൗസിന്റെ ഭാഗമായി പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിവിധ കേസുകളില്‍പ്പെട്ട് 219 ഇന്ത്യക്കാര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നതായി ഇന്ത്യന്‍ എംബസി അധികതര്‍ വ്യക്തമാക്കി. 100 ഇന്ത്യക്കാര്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്നതായും എംബസി വ്യക്തമാക്കി. അതേസമയം ജനുവരിയില്‍ 168 ഇന്ത്യക്കാരാണ് സെന്‍ട്രല്‍ ജയിലില്‍ തടവിലുണ്ടായിരുന്നത്. ഫെബ്രുവരി മാസത്തില്‍ അത് 219 ആയാണ് ഉയര്‍ന്നത്.
തൊഴില്‍ സംബന്ധമായ പരാതികള്‍ക്കും അടിയന്തിര കോണ്‍സുലാര്‍ സേവനങ്ങള്‍ക്കുമായി എംബസിയെ സമീപിക്കുന്ന പ്രവാസികളുടെ പരാതികള്‍ പരിഹരിക്കാനാണ് ഓപ്പണ്‍ ഹോസുകള്‍ നടത്തിവരുന്നത്. 2017 ജനുവരി മുതല്‍ ഇതുവരെ 14 ഓപ്പണ്‍ ഹൗസുകളാണ് ഇന്ത്യന്‍ എംബസി ഖത്തറില്‍ സംഘടിപ്പിച്ചു. ഇതില്‍ ആകെ ലഭിച്ച 92 പരാതികളില്‍ 68 പരാതികള്‍ തീര്‍പ്പാക്കി. ബാക്കിയുള്ള 24 പരാതികളില്‍ തുടര്‍നടപടി സ്വീകരിച്ച് വരികയാണെന്നും എംബസി അധികൃതര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.