
ദോഹ: വിവര സാങ്കേതിക വിദ്യയില്‍ കുതിച്ചു ചാട്ടമായി വിശേഷിപ്പിച്ച 4ജിയില്‍ നിന്ന് 5ജിയിലേക്ക് മാറുന്ന ആദ്യലോക രാജ്യമാവാനുള്ള ഒരുക്കത്തിലാണ് ഖത്തര്‍. ഏറെ വൈകാതെ 5 ജി സാങ്കേതിക സംവിധാനവുമായി വൊഡാഫോണ്‍ ഉള്‍പ്പെടെയുള്ള ഖത്തറിലെ ടെലികോം സേവനദാതാക്കള്‍ എത്തും. വൊഡാഫോണ്‍ ഉള്‍പ്പെടെയുള്ള ടെലികോം സേവനദാതാക്കള്‍ ഇതിനായി ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി വൊഡാഫോണ്‍ ഗ്ലോബല്‍ സിഇഒ ഇയാന്‍ ഗ്രേ വ്യക്തമാക്കി.
ലാന്റ്ലൈന്‍ സംവിധാനവും സ്മാര്‍ട് സൊല്യൂഷന്‍ ഉള്‍പ്പെടെ പുതിയ സൗകര്യവും വിപുലീകരിക്കാന്‍ വോഡഫോണ്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനു പുറമെ വൊഡാഫോണ്‍ ഖത്തര്‍ കമ്പനി അടിമുടി മാറ്റങ്ങളോടെ സജീവമാവുകയാണ്. പുതിയ സി.ഇ.ഒ ഹമദ് അല്‍താനി മാര്‍ച്ച് 19 ന് ചുമതലയേല്‍ക്കും. വൊഡാഫോണ്‍ യൂറോപ്പിന്റെ 51 ശതമാനം ഓഹരി പങ്കാളിത്തം ഇനി ഖത്തര്‍ ഫൗണ്ടേഷനായിരിക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.
301 ദശലക്ഷം യൂറോ വിലമതിക്കുന്ന ഓഹരിയാണ് ഖത്തര്‍ ഫൗണ്ടേഷന്‍ സ്വന്തമാക്കുന്നത്. അതേസമയം വൊഡാഫോണ്‍ റെഡ് ബ്രാന്റ് കമ്പനി തന്നെ നിലനിര്‍ത്തും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.