Currency

ഖത്തറിലെ കൂടുതല്‍ പാര്‍ക്കുകളില്‍ സൗജന്യ വൈഫൈ സൗകര്യം ലഭ്യമാക്കും

സ്വന്തം ലേഖകന്‍Thursday, November 9, 2017 2:53 pm

ദോഹ: ഖത്തറിലെ കൂടുതല്‍ പബ്ലിക് പാര്‍ക്കുകളില്‍ സൗജന്യ വൈഫൈ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുമെന്ന് നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ പബ്ലിക് പാര്‍ക്ക് ഡയറക്ടര്‍ മുഹമ്മദ് അലി അല്‍ ഖോരി. ഇതിനായി നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം റഞ്ഞു.

നിലവില്‍ ഒന്‍പതു പബ്ലിക് പാര്‍ക്കുകളിലാണു സൗജന്യ വൈഫൈ ഉള്ളത്. 6,500 ചതുരശ്രമീറ്റര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന നവീകരിച്ച അല്‍ മാമൂറ ഫാമിലി പാര്‍ക്ക് പൊതുജനങ്ങള്‍ക്കു കഴിഞ്ഞ ദിവസം മുതല്‍ തുറന്നുകൊടുത്തിരുന്നു. ശാരീരിക വ്യായാമത്തിനും കുട്ടികള്‍ക്കു കുളിക്കാനുമുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്. രാജ്യാന്തര നിലവാരത്തിലാണ് അല്‍ മാമൂറ പാര്‍ക്ക് നവീകരിച്ചിട്ടുള്ളത്.

ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിനാണു മുന്‍ഗണന നല്‍കുന്നതെന്നു ദോഹ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജമാല്‍ മാതര്‍ അല്‍ നുഐമി പറഞ്ഞു. പുതിയതായി ഒട്ടേറെ പാര്‍ക്കുകള്‍ നിര്‍മിക്കുന്നുണ്ടെന്നും പഴയ പാര്‍ക്കുകള്‍ നവീകരിച്ച് വരികയാണെന്നും ഏറെ വൈകാതെ അതെല്ലാം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ക്കുകളില്‍ കഫെറ്റേരിയകള്‍ ആരംഭിക്കുന്ന കാര്യം മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ചെറു പാര്‍ക്കുകളില്‍ കാപ്പി, ചായ, സ്‌നാക്‌സ് എന്നിവ നല്‍കുന്നതിനുള്ള ചെറിയ കിയോസ്‌കുകളാണു പരിഗണിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x