Currency

ഖത്തറില്‍ നവംബര്‍ അവസാനം മഴയ്ക്കു സാധ്യത

സ്വന്തം ലേഖകന്‍Monday, November 13, 2017 12:27 pm

ഈ മാസം 24 മുതല്‍ 30 വരെയുള്ള തീയതികളിലാണ് മഴയ്ക്കു കൂടുതല്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ഖത്തറില്‍ മഴയും തണുപ്പും കുറവാണ്.

ദോഹ: രാജ്യത്തിന്റെ വടക്കന്‍ മേഖലകളില്‍ ഈ മാസം അവസാനത്തോടെ മഴയ്ക്ക് സാധ്യത. ഈ മാസം 24 മുതല്‍ 30 വരെയുള്ള തീയതികളിലാണ് മഴയ്ക്കു കൂടുതല്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ഖത്തറില്‍ മഴയും തണുപ്പും കുറവാണ്.

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 25നു കനത്ത മഴ പെയ്തിരുന്നു. പല ദിവസങ്ങളിലും കനത്ത മൂടല്‍ മഞ്ഞുമുണ്ടായിരുന്നു. എന്നാല്‍ നവംബര്‍ രണ്ടാംവാരത്തിലേക്കു കടന്നിട്ടും ഖത്തറില്‍ ഇതുവരെ മഞ്ഞോ മഴയോ ലഭിച്ചിട്ടില്ല. മാത്രവുമല്ല മുന്‍കാലങ്ങളേക്കാള്‍ താപനില അല്‍പം മുകളിലുമാണ്. 16 വരെ പകല്‍ താപനില ശരാശരി 35 ഡിഗ്രി സെല്‍ഷ്യസും രാത്രി താപനില 24 ഡിഗ്രിയുമായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചിരിക്കുന്നത്.

ഈ മാസം 14വരെ തീരത്തും ഉള്‍ക്കടലിലും ശക്തിയേറിയ കാറ്റടിക്കുമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. 18 മുതല്‍ 25 നോട്ടിക്കല്‍ മൈല്‍വരെ വേഗത്തില്‍ വീശുന്ന കാറ്റില്‍ തിരമാലകള്‍ നാലു മുതല്‍ ഏഴടി വരെ ഉയരാമെന്നും മുന്നറിയിപ്പുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x