രണ്ട് ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ ഒരു ടിക്കറ്റിന്റെ നിരക്കിനാണ് കമ്പനി നല്‍കുന്നത്. അതേസമയം രണ്ട് ഇക്കണോമി ക്ലാസ് ടിക്കറ്റുകളുടെ നിരക്കില്‍ മൂന്ന് ടിക്കറ്റുകള്‍ സ്വന്തമാക്കാവുന്നതാണ്.
ദോഹ: ഖത്തര്‍ എയര്‍വെയ്സിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് വിമാന യാത്രക്കാര്‍ക്ക് കിടിലന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. 150 അന്താരാഷ്ട്ര സര്‍വീസുകളുമായി ബന്ധിപ്പിക്കുന്ന ഖത്തര്‍ എയര്‍വെയ്സില്‍ 200 ലധികം വിമാനങ്ങളില്‍ വമ്പിച്ച ഓഫറുകളോടെ യാത്ര ചെയ്യാനുള്ള സുവര്‍ണാവസരമാണ് ലഭിക്കുന്നത്.
രണ്ട് ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ ഒരു ടിക്കറ്റിന്റെ നിരക്കിനാണ് കമ്പനി നല്‍കുന്നത്. അതേസമയം രണ്ട് ഇക്കണോമി ക്ലാസ് ടിക്കറ്റുകളുടെ നിരക്കില്‍ മൂന്ന് ടിക്കറ്റുകള്‍ സ്വന്തമാക്കാവുന്നതാണ്. നവംബര്‍ ഒന്നിനും 2018 ഒക്ടോബര്‍ 31നും ഇടയില്‍ ഈ ഓഫര്‍ നിരക്കില്‍ യാത്ര ചെയ്യാം.
ഖത്തര്‍ എയര്‍വേസ് ഇന്ത്യയില്‍ നിന്ന് പറക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക ഓഫര്‍ ബോണസായി നല്‍കുന്നുണ്ട്. യുഎസ്, യൂറോപ്പ്, കാനഡ എന്നിവിടങ്ങളിലേക്ക് അധിക ബാഗേജ് അലവന്‍സാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. 65 വയസിന് മുകളിലുള്ള യാത്രക്കാര്‍ക്ക് 15% വരെ ഓഫറും ലഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.