Currency

പിഎച്ച്‌സിസിക്ക് കീഴിലുള്ള എല്ലാ ഹെല്‍ത്ത് സെന്ററുകളിലും വാക്ക് ഇന്‍ ക്ലിനിക് ആരംഭിച്ചു

സ്വന്തം ലേഖകന്‍Friday, November 10, 2017 11:20 am

നിലവില്‍ അല്‍ ജുമൈലിയ ഒഴികെയുള്ള എല്ലാ കേന്ദ്രങ്ങളിലും വാക്ക് ഇന്‍ ക്ലിനിക്കുകള്‍ സജ്ജമാണ്. ഇവിടങ്ങളില്‍ മുറിവുകള്‍, പൊള്ളലുകള്‍ പോലുള്ള താരതമ്യേന ചെറിയ പരുക്കുകള്‍ക്കുള്ള ചികില്‍സയാണ് ലഭ്യമാകുക.

ദോഹ: പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനു (പിഎച്ച്‌സിസി) കീഴിലുള്ള എല്ലാ ഹെല്‍ത്ത് സെന്ററുകളിലും വാക്ക് ഇന്‍ ക്ലിനിക്കുകള്‍ ആരംഭിച്ചു. 2013-18 വര്‍ഷത്തെ ദേശീയ പ്രാഥമികാരോഗ്യ നയത്തിന്റെ ഭാഗമായാണു വാക്ക് ഇന്‍ ക്ലിനിക്കുകള്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍നിന്നു പിഎച്ച്‌സിസിക്കു കീഴിലേക്കു മാറ്റുന്നത്.

നിലവില്‍ അല്‍ ജുമൈലിയ ഒഴികെയുള്ള എല്ലാ കേന്ദ്രങ്ങളിലും വാക്ക് ഇന്‍ ക്ലിനിക്കുകള്‍ സജ്ജമാണ്. ഇവിടങ്ങളില്‍ മുറിവുകള്‍, പൊള്ളലുകള്‍ പോലുള്ള താരതമ്യേന ചെറിയ പരുക്കുകള്‍ക്കുള്ള ചികില്‍സയാണ് ലഭ്യമാകുക. നേരിട്ട് ഹെല്‍ത്ത് സെന്ററുകളില്‍ വരുന്നതിനു പകരം ഹോട്ട്ലൈന്‍ നമ്പരായ 107ല്‍ വിളിച്ചു ബുക്കിങ് ഉറപ്പാക്കണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x