വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള യാത്രാക്കൂലിയില്‍ കുറവ് വരുത്തിയതോടൊപ്പം നേരത്തെയുണ്ടായിരുന്നതില്‍ നിന്നും ഇരട്ടി തൂക്കവും ഖത്തര്‍ എയര്‍വേയ്‌സ് അനുവദിച്ചിട്ടുണ്ട്. യൂറോപ്പിലേക്കും അമേരിക്കന്‍ രാജ്യങ്ങളിലേക്കും വലിയ വളര്‍ത്തുനായകളെ കൊണ്ടുപോകുന്നതിന് നേരത്തേ നിശ്ചയിച്ചിരുന്നത് 400 ഡോളറായിരുന്നു.
ദോഹ: വളര്‍ത്തുമൃഗങ്ങളുടെ യാത്രാക്കൂലിയില്‍ കുറവ് വരുത്തി ഖത്തര്‍ എയര്‍വേയ്‌സ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചു. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള യാത്രാക്കൂലിയില്‍ കുറവ് വരുത്തിയതോടൊപ്പം നേരത്തെയുണ്ടായിരുന്നതില്‍ നിന്നും ഇരട്ടി തൂക്കവും ഖത്തര്‍ എയര്‍വേയ്‌സ് അനുവദിച്ചിട്ടുണ്ട്. യൂറോപ്പിലേക്കും അമേരിക്കന്‍ രാജ്യങ്ങളിലേക്കും വലിയ വളര്‍ത്തുനായകളെ കൊണ്ടുപോകുന്നതിന് നേരത്തേ നിശ്ചയിച്ചിരുന്നത് 400 ഡോളറായിരുന്നു. എന്നാല്‍ പുതിയ തീരുമാനപ്രകാരം ദോഹക്ക് പുറത്ത് ഇനി ചെലവ് 300 ഡോളര്‍ മാത്രമേ വരികയുള്ളൂ.
യാത്രക്കാര്‍ സഞ്ചരിക്കുന്ന അതേ വിമാനത്തില്‍ വളര്‍ത്തുമൃഗങ്ങളെ കൊണ്ടുപോകുന്നതിന് അനുവദിച്ചിരുന്ന തൂക്കത്തിലും ഖത്തര്‍ എയര്‍വേയ്‌സ് വര്‍ധനവ് അനുവദിച്ചിട്ടുണ്ട്. 32 കിലോഗ്രാമില്‍ നിന്നും 75 കിലോഗ്രാമായാണ് പുതിയ തൂക്കം അനുവദിച്ചിരിക്കുന്നത്. തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ കൂടി ഒപ്പം കൊണ്ടുപോകുന്നതിന് യാത്രക്കാര്‍ ഇനി ഖത്തര്‍ എയര്‍വേയ്‌സിനെ തെരഞ്ഞെടുക്കുന്നതിലേക്കെത്തുകയാണ് പുതിയ തീരുമാനത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
വളര്‍ത്തുമൃഗങ്ങളെ സ്വന്തം വിമാനത്തില്‍ അനുവദിക്കുന്ന ലോകത്തിലെ ചുരുക്കം ചില വിമാന കമ്പനികളിലൊന്നാണ് ഖത്തര്‍ എയര്‍വേയ്‌സെന്നും ഉപഭോക്താക്കളുടെ അനുഭവങ്ങള്‍ ഏറെ സന്തോഷകരമാക്കുകയാണ് ലക്ഷ്യമെന്നും ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ ഇഹാബ് അമിന്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.