
ദോഹ: രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഊര്‍ജിതമായി സ്വദേശിവത്കരണം നടക്കുന്നുണ്ടെന്ന് അധികൃതര്‍. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 80 ശതമാനത്തോളം ഉന്നത തസ്തികകളിലും സ്വദേശികളാണ് ജോലിചെയ്യുന്നതെന്ന് വിദ്യാഭ്യാസമന്ത്രി ഡോ. മുഹമ്മദ് അബ്ദുല്‍ വാഹിദ് അലി അല്‍ ഹമ്മദി പറഞ്ഞു.
ഉന്നത, ഇടത്തരം തസ്തികകളിലാണ് സ്വദേശികളെ നിയമിക്കുന്നത്. അക്കാദമിക്, ഭരണനിര്‍വഹണം, മെറ്റീരിയല്‍ കോ-ഓര്‍ഡിനേറ്റര്‍ തുടങ്ങിയ തസ്തികകളിലാണ് പ്രധാനമായും സ്വദേശിവത്കരണം നടപ്പാക്കുന്നത്. രാജ്യത്ത് അധ്യാപകര്‍ക്ക് സുരക്ഷിതവും സുസ്ഥിരവുമായ വിദ്യാഭ്യാസ സാഹചര്യങ്ങളാണ് നല്‍കിയിരിക്കുന്നതെന്നും 56 രാജ്യങ്ങളില്‍ നിന്നുള്ള അധ്യാപകര്‍ക്ക് ഏറ്റവും മികച്ച സാഹചര്യമാണ് രാജ്യത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അധ്യാപകരുടെ പ്രവര്‍ത്തനമികവിനേയും കഠിനാധ്വാനത്തേയും ജോലിയിലുള്ള ആത്മാര്‍ഥതയേയും വിദ്യാര്‍ഥികള്‍ക്ക് മികച്ച മൂല്യം പകര്‍ന്നുനല്‍കുന്നതിലും പെരുമാറ്റരൂപവത്കരണത്തിലുമുള്ള പങ്കിനേയും മന്ത്രി അഭിനന്ദിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.