Currency

ഖത്തറില്‍ ലോജിസ്റ്റിക് മേഖലയില്‍ വാടക കുറയും

സ്വന്തം ലേഖകന്‍Wednesday, October 11, 2017 11:53 am

അടുത്ത രണ്ട് വര്‍ഷത്തേക്ക് വാടകയിനത്തില്‍ വര്‍ധനവില്ലാത്ത പ്രഖ്യാപനമാണ് ഉണ്ടായത്. സ്വദേശി ഉല്‍പന്നങ്ങളെ പ്രാത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 30 ശതമാനം മുതല്‍ 100 ശതമാനം വരെ ഗവണ്‍മെന്റ് സെക്ടറില്‍ ഇത്തരം ഉല്‍പ്പന്നങ്ങളാണ് ഉപയോഗിക്കേണ്ടതെന്ന നിര്‍ദ്ദേശവും എടുത്തിട്ടുണ്ട്.

ദോഹ: ഖത്തറില്‍ ലോജിസ്റ്റിക് മേഖലയില്‍ വാടക കുറയ്ക്കാന്‍ തീരുമാനിച്ചു. രാജ്യത്ത് പുതുതായി നിര്‍മ്മിക്കുന്ന അല്‍ മനാതിഖ് സോണില്‍ 50 ശതമാനം വാടകകുറച്ച് സൗകര്യങ്ങള്‍ നല്‍കും. ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ അല്‍ഥാനിയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

നാല് മാസമായി ഗള്‍ഫ് രാജ്യങ്ങളുടെ ഉപരോധം തുടരുന്ന സാഹചര്യത്തില്‍ സ്വദേശി ഉല്‍പന്നങ്ങളുടെ നിര്‍മാണം വര്‍ധിപ്പിക്കുന്നതിനും സ്വകാര്യ-പൊതു മേഖലകള്‍ക്ക് ഉത്തേജനം നല്‍കാനും വിവിധ പദ്ധതികളാണ് ഖത്തറില്‍ പ്രഖ്യാപിച്ചത്. അടുത്ത രണ്ട് വര്‍ഷത്തേക്ക് വാടകയിനത്തില്‍ വര്‍ധനവില്ലാത്ത പ്രഖ്യാപനമാണ് ഉണ്ടായത്. പുതിയ തീരുമാനം അനുസരിച്ച് ഒരു ചതുരശ്ര മീറ്ററിന് ഇരുപത് റിയാലായിരിക്കും വാടക. കൂടാതെ സ്വദേശി ഉല്‍പന്നങ്ങളെ പ്രാത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 30 ശതമാനം മുതല്‍ 100 ശതമാനം വരെ ഗവണ്‍മെന്റ് സെക്ടറില്‍ ഇത്തരം ഉല്‍പ്പന്നങ്ങളാണ് ഉപയോഗിക്കേണ്ടതെന്ന നിര്‍ദ്ദേശവും എടുത്തിട്ടുണ്ട്.

ഉപരോധം തുടരുന്ന സാഹചര്യത്തില്‍ കാര്‍ഷിക മേഖല ശക്തമാക്കുന്നതോടൊപ്പം തന്നെ വ്യവസായ മേഖലയിലും സ്വയം പര്യാപ്തത കൈവരിക്കാനുളള ദൃഢ നിശ്ചയത്തിലാണ് ഖത്തര്‍ ഭരണകൂടം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x