Currency

ദോഹ മെട്രോ പൊതുജനങ്ങള്‍ക്കു കാണാന്‍ അവസരം

സ്വന്തം ലേഖകന്‍Thursday, October 12, 2017 12:13 pm

അല്‍ ദോഹ അല്‍ ജദീദ്, അല്‍ ഖ്വാസര്‍, സാമ്പത്തിക മേഖല എന്നീ സ്റ്റേഷനുകളുടെ നിര്‍മാണം വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാകുമെന്നു ഖത്തര്‍ റെയില്‍ അധികൃതര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതില്‍ ഏതാണ് ഈ മാസം പൊതുജനങ്ങള്‍ക്കു കാണാനായി തുറക്കുകയെന്നു വ്യക്തമാക്കിയിട്ടില്ല.

ദോഹ: ദോഹ മെട്രോയുടെ ഒരു സ്റ്റേഷന്‍ പൊതുജനങ്ങള്‍ക്കു കാണാനായി ഈ മാസം തുറക്കും. മെട്രോ ട്രെയിന്‍ കാണാനുള്ള അവസരവും ജനങ്ങള്‍ക്കു നല്‍കുമെന്ന് ഗതാഗത, വാര്‍ത്താവിനിമയ മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അല്‍ സുലെയ്ത്തി പറഞ്ഞു. രണ്ടു ബാച്ചുകളിലായി മെട്രോ ട്രെയിനുകള്‍ ഖത്തറിലെത്തിയിട്ടുണ്ട്.

മൂന്നാമത്തെ ബാച്ച് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുകയാണ്. ആദ്യഘട്ടത്തിലെ 37 സ്റ്റേഷനുകളില്‍ അല്‍ ദോഹ അല്‍ ജദീദ്, അല്‍ ഖ്വാസര്‍, സാമ്പത്തിക മേഖല എന്നീ സ്റ്റേഷനുകളുടെ നിര്‍മാണം വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാകുമെന്നു ഖത്തര്‍ റെയില്‍ അധികൃതര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതില്‍ ഏതാണ് ഈ മാസം പൊതുജനങ്ങള്‍ക്കു കാണാനായി തുറക്കുകയെന്നു വ്യക്തമാക്കിയിട്ടില്ല.

ഒന്നാംഘട്ട നിര്‍മാണത്തില്‍ റെഡ്, ഗ്രീന്‍, ഗോള്‍ഡ് എന്നീ മൂന്നു ലൈനുകളും ഇവയില്‍ 37 സ്റ്റേഷനുകളുമാണു ദോഹ മെട്രോയിലുള്ളത്. രണ്ടാം ഘട്ടത്തില്‍ 63 സ്റ്റേഷനുകളുള്‍പ്പെടുന്ന ബ്ലൂലൈന്‍ നിര്‍മാണം പൂര്‍ത്തിയാക്കും. മേഖലയിലെ ഏറ്റവും വേഗം കൂടിയ ഡ്രൈവറില്ലാ ട്രെയിനുകളാണു ദോഹ മെട്രോയിലുണ്ടാവുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x