Currency

സ്റ്റാര്‍ട്ടപ് സംരംഭ അപേക്ഷകളുടെ എണ്ണത്തില്‍ രണ്ടിരട്ടി വര്‍ധന

സ്വന്തം ലേഖകന്‍Monday, October 9, 2017 12:02 pm

ഈ വര്‍ഷം ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ മാത്രം 47% അപേക്ഷകളാണ് അധികം ലഭിച്ചത്. കഴിഞ്ഞ പത്താഴ്ചയ്ക്കിടയില്‍ ലീന്‍ സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാമിലേക്ക് (എല്‍എസ്പി) നൂറു സംരംഭങ്ങളാണു തിരഞ്ഞെടുക്കപ്പെട്ടതെന്നും ഇതു സര്‍വകാല റെക്കോര്‍ഡ് ആണെന്നും ക്യുബിഐസി ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.

ദോഹ: സ്റ്റാര്‍ട്ടപ് സംരംഭ അപേക്ഷകളില്‍ വന്‍വര്‍ധന. ഈ വര്‍ഷം 225% വര്‍ധനയുണ്ടായെന്ന് ഖത്തര്‍ ബിസിനസ് ഇന്‍കുബേഷന്‍ സെന്റര്‍ (ക്യുബിഐസി) വ്യക്തമാക്കി. ഈ വര്‍ഷം ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ മാത്രം 47% അപേക്ഷകളാണ് അധികം ലഭിച്ചത്. കഴിഞ്ഞ പത്താഴ്ചയ്ക്കിടയില്‍ ലീന്‍ സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാമിലേക്ക് (എല്‍എസ്പി) നൂറു സംരംഭങ്ങളാണു തിരഞ്ഞെടുക്കപ്പെട്ടതെന്നും ഇതു സര്‍വകാല റെക്കോര്‍ഡ് ആണെന്നും ക്യുബിഐസി ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.

ഖത്തറില്‍ വ്യാപാര, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങാനാഗ്രഹിക്കുന്ന സംരംഭകര്‍ക്ക് പ്രോജക്ട്, ഫീസിബിലിറ്റി റിപ്പോര്‍ട്ടുകള്‍ തയാറാക്കി നല്‍കുന്നതു മുതല്‍ ലൈസന്‍സ് വരെ ലഭ്യമാക്കുന്ന സ്ഥാപനമാണു ക്യുബിഐസി. സ്വന്തം സംരംഭങ്ങള്‍ തുടങ്ങാന്‍ ഏറെ സ്വദേശികള്‍ മുന്നോട്ടുവരുന്നത് സ്വാഗതാര്‍ഹമാണെന്നും അദേഹം അഭിപ്രായപ്പെട്ടു


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x