Currency

സിഗ്‌നലുകളിലെ മഞ്ഞക്കോളങ്ങളില്‍ വാഹനം നിര്‍ത്തിയാല്‍ 500 റിയാല്‍ പിഴ

സ്വന്തം ലേഖകന്‍Tuesday, October 10, 2017 11:17 am

ജങ്ഷന്‍ സിഗ്‌നലുകളിലെ മഞ്ഞക്കോളങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയാല്‍ 500 റിയാല്‍ പിഴ അടക്കണം. കൂടാതെ മൂന്ന് പോയിന്റുകള്‍ പിഴയായി രേഖപ്പെടുത്തുകയും ചെയ്യുമെന്ന് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കി.

ദോഹ: ഖത്തറില്‍ ട്രാഫിക് വകുപ്പ് നിയമങ്ങള്‍ കര്‍ശനമാക്കുന്നു. വാഹനാപകടങ്ങള്‍ ഒഴിവാക്കുന്നതിനുവേണ്ടിയാണ് കര്‍ശന നടപടി. ജങ്ഷന്‍ സിഗ്‌നലുകളിലെ മഞ്ഞക്കോളങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയാല്‍ 500 റിയാല്‍ പിഴ അടക്കണം. കൂടാതെ മൂന്ന് പോയിന്റുകള്‍ പിഴയായി രേഖപ്പെടുത്തുകയും ചെയ്യുമെന്ന് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കി.

സിഗ്‌നലുകളിലെ ജങ്ഷനുകളിലെ മഞ്ഞകോളങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. സിഗ്‌നലുകളില്‍ നിന്ന് വാഹനം അപ്പുറം കടക്കുമെന്ന് ഉറപ്പ് വരുത്തി മാത്രമേ എടുക്കാവൂവെന്ന് ഖത്തര്‍ ട്രാഫിക് വിഭാഗം കണ്‍ട്രോള്‍ റൂം ഓഫീസര്‍ അഹ്മദ് അലി അല്‍കുവാരി പറഞ്ഞു. നിയമം ലംഘിക്കുന്നവര്‍ക്ക് അഞ്ഞൂറ് റിയാല്‍ പിഴയോടൊപ്പം മൂന്ന് പോയിന്റ് പിഴയായി ചുമത്തുകയും ചെയ്യും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x