
ഷാര്‍ജ: അല്‍ ജുബൈല്‍ മാര്‍ക്കറ്റ് 3 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി മത്സ്യത്തിന് 10% വിലക്കുറവ്. അടുത്തമാസം 6 വരെ തുടരുന്ന ഈ ആദായ വില്പന എല്ലാ മീനുകള്‍ക്കും ബാധകമാണ്. 4 ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിച്ച ജുബൈല്‍ മാര്‍ക്കറ്റ് വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ്. 2015 ഡിസംബറിലാണ് മാര്‍ക്കറ്റ് തുറന്നത്. പഴം-പച്ചക്കറികള്‍ക്ക് പ്രത്യേക മേഖലയുണ്ട്.
60 ലക്ഷം പേര് പ്രതിവര്‍ഷം മാര്‍ക്കറ്റില്‍ എത്തുന്നതായാണ് കണക്ക്. മാര്‍ക്കറ്റിലെത്തുന്നവര്‍ക്ക് നല്ല മത്സ്യം കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കുമെന്നു ഡയറക്ടര്‍ ഹാമിദ് അല്‍ സറൂനി പറഞ്ഞു. മല്‍സ്യബന്ധന ബോട്ടുകള്‍ കൂട്ടത്തോടെ അടുക്കുന്നതും മാര്‍ക്കറ്റില്‍ ലേലം വിളിനടക്കുന്നതും കാണാന്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ തടിച്ചുകൂടുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.