Currency

ട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവെന്ന് പ്രചാരണം; വിശദീകരണവുമായി ഷാര്‍ജ പൊലീസ്

സ്വന്തം ലേഖകന്‍Wednesday, December 26, 2018 5:30 pm

ഷാര്‍ജ: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ ശിക്ഷകളില്‍ 50 ശതമാനം ഇളവ് അനുവദിച്ചുവെന്ന പ്രചാരണത്തില്‍ വിശദീകരണവുമായി ഷാര്‍ജ പൊലീസ്. ഇളവെന്ന പേരില്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം 2017 ഒക്ടോബറിലേതാണെന്നാണ് ഷാര്‍ജ പൊലീസ് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ ശിക്ഷയില്‍ ഷാര്‍ജ പൊലീസ് ഇളവ് അനുവദിച്ചത്. ഇത് സംബന്ധിച്ച് അന്ന് പുറപ്പെടുവിച്ച അറയിപ്പ് ചിലര്‍ ഇപ്പോള്‍ വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായതെന്ന് പൊലീസ് വിശദീകരിക്കുന്നു.

ഇത്തരം വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ലഭിക്കുമ്പോള്‍ അവ സത്യമാണോ എന്ന് ഷാര്‍ജ പൊലീസിന്റെ ഔദ്ദ്യോഗിക വെബ്‌സൈറ്റോ ഔദ്ദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളോ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും പൊലീസ് അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x