Currency

ജനുവരി ഒന്നിന് ഷാര്‍ജയില്‍ സൗജന്യ പാര്‍ക്കിങ്; ചില മേഖലയില്‍ സൗജന്യമില്ല

സ്വന്തം ലേഖകന്‍Monday, December 31, 2018 2:33 pm

ഷാര്‍ജ: പുതുവര്‍ഷം പ്രമാണിച്ച് ഷാര്‍ജയില്‍ വാഹനങ്ങള്‍ക്ക് സൗജന്യമായി പാര്‍ക്കിങ് അനുവദിച്ചിട്ടുണ്ടെങ്കിലും ചില പ്രധാന മേഖലകളില്‍ സൗജന്യം ഉണ്ടായിരിക്കുന്നതല്ലയെന്ന് ഗതാഗത വിഭാഗം അറിയിച്ചു. റോളക്ക് സമീപത്തെ അല്‍ ഹിസന്‍ കോട്ട നില്‍ക്കുന്ന റോഡിന്റെ ഇരുവശങ്ങള്‍, ഷാര്‍ജ കോര്‍ണീഷ് റോഡിന്റെ രണ്ട് കരകള്‍, അല്‍ ഷുവൈഹീന്‍ റോഡ്, പക്ഷിമൃഗ ചന്ത പ്രവര്‍ത്തിക്കുന്ന ഖയിസ് ബിന്‍ സാഅസ സ്ട്രീറ്റ്, അല്‍ മജാസ് ഒന്ന് (സെന്‍ട്രല്‍ സൂക്ക് മേഖല), അല്‍ മജാസ് തടാകത്തിന്റെ മേഖലകള്‍ തുടങ്ങിയവ സൗജന്യ പാര്‍ക്കിങ് പരിധിയില്‍ വരുകയില്ല.

പതിവ് പോലെ ഈ മേഖലകളില്‍ പരിശോധന വിഭാഗത്തിലെ ഉദ്യോഗസ്ഥരുണ്ടാകും. സൗജന്യമാണെന്ന് വിചാരിച്ച് ഈ ഭാഗങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ പിഴ ഉറപ്പാണ്. എന്നാല്‍ മറ്റിടങ്ങളില്‍ പാര്‍ക്കിങ് സൗജന്യമായിരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x