
ഷാര്‍ജ: ഷാര്‍ജ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (എസ്ആര്‍ടിഎ) സിറ്റി സര്‍വീസിനായി 22 പുതിയ ബസുകള്‍ ഏര്‍പ്പെടുത്തി. ഇതോടെ ഷാര്‍ജ ഇന്റര്‍സിറ്റി ബസുകളുടെ എണ്ണം 167 ആകും. ഇതില്‍ 103 എണ്ണം എസ്ആര്‍ടിഎ നേരിട്ടും ബാക്കിയുള്ളവ സഹ ഓപ്പറേറ്റര്മാരുമാവും കൈകാര്യം ചെയ്യുന്നത്. 20,000 ആളുകള്‍ക്കു പ്രതിദിനം ഇതിന്റെ പ്രയോജനം ലഭിക്കും.
16 റൂട്ടുകളില്‍ പ്രതിദിനം 56,000 കിലോമീറ്ററാണു ബസ് സര്‍വീസ് ഉള്ളത്. ഫിഷ് മാര്‍ക്കറ്റിന് എതിരെയുള്ള അല്‍ ജുബൈല്‍ ബസ് സ്റ്റേഷനില്നിന്നാവും പുതിയ ബസുകള്‍ സര്‍വീസ് ആരംഭിക്കുക. വിമാനത്തിലെ സീറ്റിനു സമാനമായ മുന്തിയ സീറ്റുകളും യാത്രാവിവരം കാണിക്കുന്ന എല്‍സിഡി സിസ്റ്റവും ബസിലുണ്ട്. അകത്തും പുറത്തുമായി നാല് സിസി ടിവി ക്യാമറകളും ഉണ്ട്. ബസ് റോഡില്‍നിന്നു വ്യതിചലിക്കുന്നപക്ഷം അപായമണി മുഴങ്ങുന്ന സംവിധാനവുമുണ്ട്.
ഓരോ സീറ്റിനു മുകളിലും വായനാ സൗകര്യത്തിനു ലൈറ്റുകളുണ്ട്, കംപ്യൂട്ടറുകളും ഫോണുകളും ചാര്‍ജ് ചെയ്യാന്‍ സോക്കറ്റുകളുമുണ്ട്. വിലപിടിപ്പുള്ള വസ്തുക്കള്‍ വയ്ക്കാന്‍ ലോക്കര്‍ സംവിധാനവും വാതിലുകളില്‍ പ്രത്യേക സെന്‍സറുകളുമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.