Currency

പാര്‍ക്കിങ്ങ് ദുരുപയോഗം തടയാന്‍ നഗരസഭയുടെ കര്‍ശന പരിശോധന; കനത്ത പിഴ

സ്വന്തം ലേഖകന്‍Sunday, November 18, 2018 6:58 pm

ഷാര്‍ജ: എമിറേറ്റിലെ പാര്‍ക്കിങ്ങുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ നഗരസഭയുടെ പരിശോധന. പള്ളികള്‍ക്കും പബ്ലിക് പാര്‍ക്കുകള്‍ക്കും സമീപമുള്ള വാഹന പാര്‍ക്കിങ്ങുകളിലാണ് നഗരസഭാ ഉദ്യോഗസ്ഥര്‍ നിരീക്ഷണം ശക്തമാക്കിയത്.

മസ്ജിദുകള്‍, പാര്‍ക്കുകള്‍ എന്നിവയ്ക്ക് സമീപമുള്ള പാര്‍ക്കിങ്ങുകളില്‍ വാഹനം ദീര്‍ഘസമയം പാര്‍ക്ക് ചെയ്യുന്നത് തടയാനാണ് നഗരസഭയുടെ ശ്രമം. പള്ളികളില്‍ പ്രാര്‍ഥനയ്ക്കുള്ള ബാങ്ക് വിളിച്ച സമയം മുതല്‍ ഒരു മണിക്കൂര്‍ വരെയാണ് വാഹനം പാര്‍ക്ക് ചെയ്യാന്‍ അനുമതിയുള്ളത്. ഇതില്‍ കൂടതല്‍ സമയം പാര്‍ക്ക് ചെയ്താല്‍ വാഹനം നഗരസഭ നീക്കും. കൂടാതെ അനധികൃത പാര്‍ക്കിങ്ങിനു ആയിരം ദിര്‍ഹം പിഴയും ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

പാര്‍ക്കുകളിലെത്തുന്ന സന്ദര്‍ശകര്‍ക്കുള്ള പാര്‍ക്കിങ് കയ്യേറുന്നവര്‍ക്കും സമാന രീതിയിലാണ് മുനിസിപ്പാലിറ്റിയുടെ ശിക്ഷ. പള്ളികള്‍ക്കും പാര്‍ക്കുകള്‍ക്കും സമീപം താമസിക്കുന്നവര്‍ പാര്‍ക്കിങ്ങില്‍ കയറുന്നതായി നഗരസഭയില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നത്. നിയമം സംബന്ധിച്ച് ചിലയിടങ്ങളില്‍ നഗരസഭ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x