Currency

വാഹനാപകടത്തില്‍ പരുക്കേറ്റ മലയാളിക്ക് 1.4 കോടി നഷ്ടപരിഹാരം

സ്വന്തം ലേഖകന്‍Sunday, November 25, 2018 12:21 pm

വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി പീറ്റര്‍ കൊലമല ബാബുവിന് ഏഴു ലക്ഷം ദിര്‍ഹം (1,40,00,000 രൂപ) നഷ്ടപരിഹാരം നല്‍കാന്‍ ദുബായ് കോടതി ഉത്തരവിട്ടു.

ഷാര്‍ജ: വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി പീറ്റര്‍ കൊലമല ബാബുവിന് ഏഴു ലക്ഷം ദിര്‍ഹം (1,40,00,000 രൂപ) നഷ്ടപരിഹാരം നല്‍കാന്‍ ദുബായ് കോടതി ഉത്തരവിട്ടു.

കഴിഞ്ഞ വര്‍ഷം ഷാര്‍ജ മുസല്ല ഭാഗത്തായിരുന്നു അപകടം. റോഡ് കുറുകെ കടക്കുകയായിരുന്ന പീറ്ററിനെ പാക്കിസ്ഥാനി പൗരന്‍ ഓടിച്ച വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പരുക്കേറ്റ പീറ്ററിനെ ഷാര്‍ജ അല്‍ഖാസിമി ആശുപത്രിയിലെ പരിചരണത്തിനുശേഷം വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്കു കൊണ്ടുപോയി.

പിന്നീട് ഷാര്‍ജയിലെ അലി ഇബ്രാഹിം അഡ്വക്കറ്റ്‌സ് മുഖേനെ നല്‍കിയ നഷ്ടപരിഹാര കേസിലാണ് വിധി. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നതുപോലുള്ള പരുക്ക് ഉണ്ടായിട്ടില്ലെന്നും പരാതിക്കാരന്റെ ആവശ്യം തള്ളണമെന്നും ഇന്‍ഷുറന്‍സ് കമ്പനിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല.

പരാതിക്കാരന്റെ ശാരീരിക, സാമ്പത്തിക നഷ്ടങ്ങള്‍ പരിഗണിച്ച് കോടതി ചെലവടക്കം ഏഴു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ വിധിക്കുകയായിരുന്നു. നഷ്ടപരിഹാരം വര്‍ധിപ്പിക്കാന്‍ അപ്പീല്‍ കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x