Currency

ഷാര്‍ജയില്‍ ടാക്സി നിരക്ക് വര്‍ധിപ്പിച്ചു

സ്വന്തം ലേഖകന്‍Monday, December 3, 2018 2:09 pm

ഷാര്‍ജ: ടാക്സി നിരക്ക് വര്‍ധിപ്പിച്ച് ഷാര്‍ജ ട്രാഫിക് അതോറിറ്റി. നിലവിലുള്ള ചാര്‍ജിനേക്കാള്‍ രണ്ടു ദിര്‍ഹമാണ് വര്‍ധിച്ചത്. നിലവില്‍ 11.50 ദിര്‍ഹം ആണ് കുറഞ്ഞ നിരക്കായി ഈടാക്കുന്നത്, ഇനി മുതല്‍ യാത്രികര്‍ 13.50 ദിര്‍ഹമാണ് കുറഞ്ഞ നിരക്കായി നല്‍കേണ്ടത്. പുതുക്കിയ നിരക്ക് ശനിയാഴ്ച മുതല്‍ നിലവില്‍ വന്നു.

യാത്രികര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുകയാണ് ചാര്‍ജ് വര്‍ധനയിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു. മറ്റു എമിറേറ്റുകളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കായിരുന്നു ഷാര്‍ജയില്‍ ടാക്സി ചാര്‍ജായി ഈടാക്കിയിരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x